TikTok Ban | ടിക് ടോക്ക് ഇല്ലെങ്കിലെന്താ ടിക് ടിക് ഉണ്ടല്ലോ; പുതിയ ആപ്പുമായി മലയാളി എഞ്ചിനീയറിങ് വിദ്യാർത്ഥി
- Published by:Naseeba TC
- news18-malayalam
Last Updated:
ആശിഷിന്റെ സഹോദരി ആർദ്ര ടിക് ടോക്കിൽ നിരവധി ആരാധകരുള്ള താരമാണ്. സഹോദരിയുടെ വിഷമം കൂടി കണ്ടാണ് പുതിയ ആശിഷ് ടിക് ടിക് നിർമിച്ചത്.
ടിക് ടോക്കിന് ബദലായി പുതിയ ആപ്പുമായി മലയാളി വിദ്യാർത്ഥി. കാര്യവട്ടം എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ ഐടി വിദ്യാർത്ഥി ആശിഷ് സാജനാണ് ടിക് ടിക് മെയ്ഡ് ഇൻ ഇന്ത്യ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ 10 ലക്ഷം പേരാണ് ആപ് ഡൗൺലോഡ് ചെയ്തത്.
ടിക് ടോക്കിന് സമാനമായി വീഡിയോ എടുത്ത് സ്വന്തമായി എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന തരത്തിലാണ് ആപ്. ആപ് ഡൗൺലോഡ് ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കിയാൽ മറ്റുള്ളവരെ സുഹൃത്തുക്കളാക്കാനും ചാറ്റ് ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും.
TRENDING:COVID 19| വന്ദേഭാരത് മിഷനിലൂടെ അഞ്ച് ലക്ഷം ഇന്ത്യക്കാര് മടങ്ങിയെത്തിയെന്ന് കേന്ദ്രസർക്കാർ; കൂടുതൽ പേർ കേരളത്തിൽ [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]
നേരത്തേ, വിവിധ കമ്പനികൾക്കായി കോളിങ് ആപ്ലിക്കേഷൻ നിർമിച്ചു നൽകിയിട്ടുണ്ട് ആശിഷ്. ശ്രദ്ധിക്കപ്പെടുന്ന ആപ് സ്വന്തമായി നിർമിക്കുക എന്നതായിരുന്നു ആശിഷിന്റെ സ്വപ്നം.
advertisement
ടിക് ടോക്ക് നിരോധിച്ചതോടെ വീട്ടിലിരുന്ന് പുതിയ ആപ് നിർമിക്കുകയായിരുന്നു. ആശിഷിന്റെ സഹോദരി ആർദ്ര ടിക് ടോക്കിൽ നിരവധി ആരാധകരുള്ള താരമാണ്. സഹോദരിയുടെ വിഷമം കൂടി കണ്ടാണ് പുതിയ ആശിഷ് ടിക് ടിക് നിർമിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 04, 2020 8:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
TikTok Ban | ടിക് ടോക്ക് ഇല്ലെങ്കിലെന്താ ടിക് ടിക് ഉണ്ടല്ലോ; പുതിയ ആപ്പുമായി മലയാളി എഞ്ചിനീയറിങ് വിദ്യാർത്ഥി