ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ 15 കോടി വിലവരുന്ന 30 കിലോ സ്വർണം കടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സ്വപ്ന സുരേഷ് എന്ന പേര് പുറംലോകം അറിഞ്ഞത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി.
2013ലാണ് എയർഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റിംലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. അവിടെ നിന്നാണ് യുഎഇ കോൺസുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയായത്. കോൺസുലേറ്റിലെ ജോലി ഇല്ലാതായി ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഐടി വകുപ്പിൽ സ്വപ്ന കരാർ നിയമനം നേടി.
advertisement
TRENDING:Swapna Suresh | ഉന്നത സിപിഎം നേതാക്കൾക്ക് സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് കെ. സുരേന്ദ്രൻ [NEWS]Swapna Suresh | അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ വീണ്ടും കസ്റ്റംസ് പരിശോധന; സന്ദർശക വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു [NEWS]ഇന്ത്യക്ക് പിന്നാലെ അമേരിക്കയും; ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ അമേരിക്കയിലും നിരോധിച്ചേക്കും [NEWS]
സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സ്വപ്നയുടെ പങ്കിനെക്കുറിച്ച് കസ്റ്റംസ് സംഘത്തിന് സുചന ലഭിച്ചത്. എന്നാൽ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണമെന്നും മാധ്യമങ്ങളിലൂടെയാണ് സ്വർണക്കടത്ത് സംബന്ധിച്ച് അറിഞ്ഞതെന്നും സ്വപ്നയുടെ അമ്മ പ്രഭ ന്യൂസ് 18 നോട് പറഞ്ഞു.
മകളെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ആഢംബര ജീവിതം നയിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും അമ്മ പറഞ്ഞു.