Swapna Suresh | അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ വീണ്ടും കസ്റ്റംസ് പരിശോധന; സന്ദർശക വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
കഴിഞ്ഞ ഒരു മാസത്തിനിടെ സ്വപ്നയെ സന്ദർശിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് കസ്റ്റംസിന്റെ പ്രധാന ലക്ഷ്യം.
തിരുവനന്തപുരം: വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷ് കഴിഞ്ഞ ഒരു മാസമായി താമസിച്ചിരുന്നത് അമ്പലമുക്കിലെ ഫ്ലാറ്റിലാണ്. ഈ ഫ്ലാറ്റ് കേന്ദ്രിച്ച് അന്വേഷണം ഊർജിതമാക്കാനാണ് കസ്റ്റംസ് തീരുമാനം.
ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും സ്വപ്നയെ സന്ദർശിച്ചവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്ററും കസ്റ്റംസ് ശേഖരിച്ചു. സ്വപ്നയുടെ ഫ്ലാറ്റിന് സമീപത്ത് താമസിച്ചിരുന്നവരുടെ മൊഴികളും കസ്റ്റംസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വപ്നയെ സന്ദർശിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് കസ്റ്റംസിന്റെ പ്രധാന ലക്ഷ്യം.
TRENDING:Swapna Suresh | ഉന്നത സിപിഎം നേതാക്കൾക്ക് സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് കെ. സുരേന്ദ്രൻ [NEWS]പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെ മാത്രം; വിദ്യാഭ്യാസ യോഗ്യത തുറന്നു പറഞ്ഞ് ദീപിക പദുകോൺ [PHOTO]ഇന്ത്യക്ക് പിന്നാലെ അമേരിക്കയും; ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ അമേരിക്കയിലും നിരോധിച്ചേക്കും [NEWS]
ഒപ്പം സ്വർണ്ണക്കടത്തിലെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകേണ്ടതുണ്ട്.ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് സ്വർണ്ണം കടത്താനുള്ള പദ്ധതി തയ്യാറാക്കിയതെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
advertisement
സ്വപ്നയുടെ ബാങ്ക് ഇടപാടുകളും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചില ബാങ്കുകളിൽ കസ്റ്റംസ് ഉടൻ റെയ്ഡ് നടത്തിയേക്കും. അതേസമയം 2015 - 2019 കാലയളവിൽ സ്വപ്ന താമസിച്ചിരുന്ന മുടവൻമുകളിലെ ഫ്ലാറ്റിൽ ഐ ടി സെക്രട്ടറി എം ശിവശങ്കർ നിത്യ സന്ദർശകനായിരുന്നുവെന്ന് സ്വപ്നയു ടെ ഫ്ലാറ്റിന് സമീപത്ത് താമസിച്ചിരുന്നവർ വ്യക്തമാക്കിയിരുന്നു. സ്വപ്നയും ശിവശങ്കറും തമ്മിൽ വളരെ അടുത്ത ബന്ധമാണെന്ന് തെളിയിക്കുന്നതായിരുന്നു അയൽക്കാരുടെ വാക്കുകൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 07, 2020 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh | അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ വീണ്ടും കസ്റ്റംസ് പരിശോധന; സന്ദർശക വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു