TRENDING:

നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിൽ നിന്ന് സംവിധായകൻ ശ്രീകുമാർ മേനോനെ ഒഴിവാക്കിയത് എന്തുകൊണ്ട്?

Last Updated:

മേനോനെ ഒഴിവാക്കാൻ മഞ്ജു വാര്യർ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നതായി സൂചന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിൽ നിന്ന് സംവിധായകൻ ശ്രീകുമാർ മേനോനോ ഒഴിവാക്കി. ഫെബ്രുവരി 29 ന് സാക്ഷി വിസ്താരത്തിന് എത്താനാണ് ശ്രീകുമാർ മേനോനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മഞ്ജു വാര്യർ മൊഴി നൽകാൻ എത്തിയ ശേഷം, വരേണ്ടതില്ലെന്ന്  പെട്ടെന്ന് ശ്രീകുമാറിനെ അറിയിക്കുകയായിരുന്നു.
advertisement

ശ്രീകുമാർ മൊഴി നൽകാൻ എത്തിയാൽ തനിക്കെതിരെ ആവശ്യമില്ലാത്ത പരാമർശങ്ങൾ ഉണ്ടാകുമെന്ന് മഞ്ജു അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് സൂചന. അതിനെ തുടർന്നാണ് ഒഴിവാക്കാൻ തീരുമാനിച്ചത്.

Also Read-കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്; നടിക്കെതിരായ ആക്രമണക്കേസിൽ വിചാരണയ്ക്ക് ഹാജരാകാത്തതിന്

ദിലീപ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ നടിയെ ആക്രമിച്ച കേസിലെ കേന്ദ്ര ബിന്ദുവായി അവതരിപ്പിക്കുന്നത് സംവിധായകൻ ശ്രീകുമാർ മേനോനെ ആണ്. മഞ്ജു വാര്യർക്ക് സംവിധായകനുമായുള്ള സൗഹൃദമാണ് കേസിൽ തന്നെ ഉൾപ്പെടുത്താൻ കാരണമെന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ശ്രീകുമാർ മേനോനുമായി മഞ്ജു പിണക്കത്തിലായി. തന്നെ ആക്രമിക്കുമോ എന്ന് ഭയക്കുന്നതായി ആരോപിച്ച് ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തു. ഈ കേസ് ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണ് .

advertisement

Also Read-നടിയെ ആക്രമിച്ച കേസ്: മൊഴി നൽകാൻ ഗീതുമോഹൻദാസും സംയുക്ത വർമ്മയും എത്തി

മഞ്ജു വാര്യരുമായി സൗഹൃദത്തിലായിരുന്ന കാലത്താണ് ശ്രീകുമാർ മേനോൻ നടിയെ ആക്രമിച്ച കേസിൽ പോലീസിന് മൊഴി നൽകിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ശ്രീകുമാർ മൊഴി മാറ്റി പറഞ്ഞാൽ അത് അന്വേഷണ സംഘത്തിന് തലവേദനയാകും. ശ്രീകുമാർ മേനോനെ സാക്ഷി വിസ്താരത്തിൽ നിന്ന് ഒഴിവാക്കാൻ ഇതും കാരണമായി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിൽ നിന്ന് സംവിധായകൻ ശ്രീകുമാർ മേനോനെ ഒഴിവാക്കിയത് എന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories