കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളായ ഗീതു മോഹൻദാസും സംയുക്ത വർമ്മയും മൊഴി നൽകാൻ സിബിഐ പ്രത്യേക കോടതിയിലെത്തി. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും വ്യക്തിവിരോധങ്ങളും നേരിട്ട് അറിയാവുന്ന ചുരുക്കം ചിലരിൽ ഇവർ രണ്ടു പേരും ഉൾപ്പെടും. മാത്രമല്ല അത്തരത്തിൽ വ്യക്തിവിരോധം ഉണ്ടാകാനുള്ള കാരണങ്ങളും നേരിട്ട് അറിയാവുന്നത് ഇവരാണ്.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി വ്യക്തിവിദ്വേഷം ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കുകയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ പ്രോസിക്യൂഷൻ ഉദ്ദേശിക്കുന്നത്.
ഇന്നലെ കാവ്യ മാധവൻ്റെ മൊഴിയും കോടതി രേഖപ്പെടുത്തി. മൊഴി രേഖപ്പെടുത്തലും ക്രോസ് വിസ്താരവും കഴിഞ്ഞപ്പോൾ രാത്രി ഏഴു മണിയായി. ഇന്നലെ ബിന്ദു പണിക്കർ, സിദ്ദിഖ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ സമയക്കുറവ് മൂലം അത് മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്ന് മൊഴി നൽകേണ്ടിയിരുന്ന കുഞ്ചാക്കോ ബോബനും മറ്റൊരു ദിവസം അനുവദിക്കും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.