എന്നാല്‍ പ്രളയസമാനമായ സാഹചര്യം നിലവിലില്ലെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി.
Also Read-ഇടുക്കി, പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറക്കും; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം; മുഖ്യമന്ത്രി
ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ രാവിലെ 11 മണിയോടെ ഉയര്‍ത്തും. അതീവ ജാഗ്രത നിര്‍ദേശമാണ് അണക്കെട്ടിന്റെ സമീപവാസികള്‍ക്ക് നല്‍കിയിരിക്കുന്നത്. പതിനൊന്ന് മണിക്ക് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമില്‍ ജലനിരപ്പുയര്‍ന്നതോടെ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
advertisement
Also Read-Kerala Rains| സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്നു; ഇടുക്കി ഡാം പതിനൊന്ന് മണിക്ക് തുറക്കും
ഇടുക്കി അണക്കെട്ട് തുറന്നാല്‍ ആദ്യം ജലമെത്തുന്നത് ചെറുതോണി ടൗണിലാണ്. പിന്നീട് തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകളിലൂടെ വെള്ളമൊഴുകും. കഴിഞ്ഞ തവണ ഈ മേഖലകളില്‍ ഡാം തുറന്നപ്പോള്‍ കനത്ത നാശമുണ്ടായിരുന്നു.
ഇവിടെനിന്ന് പെരിയാര്‍വാലി കീരിത്തോട് വഴി പനംകുട്ടിയിലേക്ക് ജലമൊഴുകും. ഇവിടെ വച്ചാണ് മൂന്നാറില്‍ നിന്നുള്ള പന്നിയാര്‍കുട്ടി പുഴ പെരിയാറുമായി ചേരുന്നത്. തുടര്‍ന്ന് ലോവര്‍ പെരിയാര്‍ പാംബ്ലാ ഡാമിലേക്ക്. അതുവഴി നേര്യമംഗലത്തും വെള്ളമെത്തും.
