ഇടുക്കി, പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ നാളെ തുറക്കും; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം; മുഖ്യമന്ത്രി

Last Updated:

ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്.

News18 Malayalam
News18 Malayalam
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തുറക്കാന്‍ തീരുമാനമായി. നാളെ ഇടുക്കി, പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറക്കും. ഇടുക്കി ഡാം(Idukki Dam) നാളെ രാവിലെ 11 മണിയോടെ തുറക്കും. 35 സെന്റിമീറ്റര്‍ വീതം മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തും.
ഡാമുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നത്. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ 240 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
Sabarimala | പമ്പ കരകവിഞ്ഞു: തുലാമാസപൂജയ്ക്ക് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല
തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. കനത്തമഴയ്ക്കുള്ള സാധ്യതയും പമ്പ കരകവിഞ്ഞ് ഒഴുകുന്നതുമാണ് കാരണം. ദര്‍ശനത്തിനായി ബേസ് ക്യാമ്പായ നിലയ്ക്കലില്‍ ഉള്‍പ്പെടെ ഭക്തര്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഭക്തര്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
അയ്യപ്പന്‍മാര്‍ക്ക് പ്രവേശനമില്ലെങ്കിലും പതിവ് പൂജകള്‍ക്ക് മുടക്കമുണ്ടാകില്ല. തുലാമാസപൂജകള്‍ക്കായി ശനിയാഴ്ച വൈകുന്നേരമാണ് ശബരിമല നട തുറക്കുക. വ്യാഴാഴ്ച നട അടയ്ക്കും. ആട്ട വിശേഷത്തിന് അടുത്തമാസം രണ്ടിന് രണ്ടു ദിവസത്തേക്കായി നട വീണ്ടും നട തുറക്കും.
advertisement
മൂന്നാം തീയതി ഭക്തര്‍ക്ക ദര്‍ശനത്തിന് അനുമതി നല്‍കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ വീണ്ടും കനക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
20 മുതല്‍ 24 വരെ മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ക്കി ഡാം തുറന്ന സാഹചര്യത്തില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കി, പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ നാളെ തുറക്കും; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം; മുഖ്യമന്ത്രി
Next Article
advertisement
Love Horoscope October 30 |  ബന്ധങ്ങൾ ശക്തിപ്പെടുത്താനാകും; പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 30 |  ബന്ധങ്ങൾ ശക്തിപ്പെടുത്താനാകും; പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കുക : ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഒക്ടോബർ 31ലെ പ്രണയഫലം അറിയാം

  • തുറന്ന ആശയവിനിമയം, ദീർഘകാല പ്രതിബദ്ധതയുടെ ചിന്തകൾ

  • ഇടവം, മിഥുനം രാശിക്കാർക്ക് വ്യക്തമായി ആശയവിനിമയം നടത്തേണ്ടതുണ്ട്

View All
advertisement