TRENDING:

Palakkad Murder | 'കേരളത്ത പകുത്തെടുക്കാനാണ് രണ്ട് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്; സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണം'; എംബി രാജേഷ്

Last Updated:

സാധാരണ ഒരു രാഷ്ട്രീയ അക്രമമായി കാണാനാകില്ല. നേരത്തെ തയ്യാറാക്കിവച്ച കില്ലര്‍ സ്‌ക്വാഡുകളും ഹിറ്റ് ലിസ്റ്റും പ്രകാരമുളള പദ്ധതിയാണ് അവര്‍ നടപ്പാക്കിയത് എന്നും സ്പീക്കര്‍ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: പാലക്കാട്(Palakkad) നടന്ന കൊലപാതകങ്ങളില്‍ പ്രതികരിച്ച് സ്പീക്കര്‍ എംബി രാജേഷ്(MB Rajesh). കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്നും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഈ രണ്ട് ശക്തികളുമെന്നും അദ്ദേഹം കുറ്റപ്പെുത്തി. വര്‍ഗീയ ശക്തികളെ സമൂഹത്തില്‍ നിന്നും പരിപൂര്‍ണ്ണമായും ഒറ്റപ്പെടുത്തണം. അതോടൊപ്പം സമാധാനകാംക്ഷികളെ ഒന്നിപ്പിക്കാനുളള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും എം ബി രാജേഷ് പറഞ്ഞു.
advertisement

'വളരെ ആസൂത്രിതമായി നടപ്പാക്കുന്ന കൊലപാതകങ്ങളാണിത്. ഇതിന്റെ പിന്നില്‍ കൃത്യമായ ഉദ്ദേശങ്ങളുണ്ട്. കേരളത്തിലാകെ വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കുക. കലാപം ഉണ്ടാക്കാനുളള ശ്രമമാണ് നടക്കുന്നത്. ആലപ്പുഴയില്‍ അതിനുളള ശ്രമം ഉണ്ടായി. എന്നാല്‍ വിജയിച്ചില്ല. അപ്പോള്‍ അടുത്ത കേന്ദ്രം തെരഞ്ഞെടുക്കുകയാണ്' അദ്ദേഹം പറഞ്ഞു.

Also Read-Palakkad Murder | ശ്രീനിവാസനെ കൊലപ്പെടുത്തിയത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലം; FIR

അക്രമങ്ങളില്‍ പൊലീസ് കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ സാധാരണ ഒരു രാഷ്ട്രീയ അക്രമമായി കാണാനാകില്ല. നേരത്തെ തയ്യാറാക്കിവച്ച കില്ലര്‍ സ്‌ക്വാഡുകളും ഹിറ്റ് ലിസ്റ്റും പ്രകാരമുളള പദ്ധതിയാണ് അവര്‍ നടപ്പാക്കിയത് എന്നും സ്പീക്കര്‍ പറഞ്ഞു.

advertisement

Also Read-Palakkad Murder | പാലക്കാട് കൊലപാതകങ്ങള്‍: 'മുഖം നോക്കാതെ നടപടി, ബലം പ്രയോഗിക്കേണ്ടി വന്നാല്‍ പ്രയോഗിക്കും'; മന്ത്രി കെ കൃഷ്ണന്‍കുട്ടി

എലപ്പുള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നിസ്‌കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Also Read-Palakkad Murder | ശ്രീനിവാസൻ്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം; പത്ത് SDPI പ്രവർത്തകർ കരുതൽ തടങ്കലിൽ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Palakkad Murder | 'കേരളത്ത പകുത്തെടുക്കാനാണ് രണ്ട് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്; സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണം'; എംബി രാജേഷ്
Open in App
Home
Video
Impact Shorts
Web Stories