പാലക്കാട്: പാലക്കാട്(Palakkad) നടന്ന കൊലപാതകങ്ങളില്‍ പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി(Minister K KrishnanKutti). രണ്ട് പാര്‍ട്ടികളും സ്വയം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി, ശക്തമായ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും പറഞ്ഞു. അക്രമം വര്‍ഗീയമാക്കി മാറ്റാനാണ് ശ്രമം. ആക്ഷേപം വന്നാലും കുഴപ്പമില്ല, നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക വിവരം അറിഞ്ഞ ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ടു. ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ ഫോഴ്സിനേയും പാലക്കാട്ടേക്ക് അയച്ചിട്ടുണ്ട്. ജീവനാണ് നമുക്ക് രക്ഷിക്കേണ്ടത്. പോലീസ് ശക്തമായ അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടു കൂടി നീങ്ങണം.
പൊലീസ് ശക്തമായ അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടു കൂടി നീങ്ങണം. അതിന് ബലം പ്രയോഗിക്കേണ്ടിവരും. വര്‍ഗീയ ലഹള കൊണ്ടുവരാനാണ് ശ്രമം. രണ്ട് ചേരിയാക്കി രാജ്യത്തെ തിരിക്കുക എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
മേലാമുറിയില്‍ 'എസ് കെ എസ്. ഓട്ടോസ്' എന്ന പേരില്‍ ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസന്. ഉച്ചയ്ക്ക് ഒരുമണിയോടെ മൂന്ന് സ്കൂട്ടറുകളില്‍ എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ ആക്രമിച്ചത്. ആക്രമണത്തിന് ഇവരെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.