advertisement

Palakkad Murder | ശ്രീനിവാസൻ്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം; പത്ത് SDPI പ്രവർത്തകർ കരുതൽ തടങ്കലിൽ

Last Updated:

നാർക്കോട്ടിക് ഡിവൈഎസ്പി അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതക കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. നാർക്കോട്ടിക് ഡിവൈഎസ്പി അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊലയാളികൾ സഞ്ചരിച്ച മൂന്നു ബൈക്കുകളിൽ ഒന്നിന്റെ നമ്പർ കിട്ടി. കൊലയാളി സംഘത്തിലെ ആറ് പ്രതികളെയും വൈകാതെ കസ്റ്റഡിയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവത്തിൽ പത്ത് എസ്.ഡി.പി.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
ശ്രീനിവാസന്‍റെ പോസ്റ്റുമോർട്ടം നടപടികൾ ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ എട്ടുമണിയോടെ ആരംഭിക്കും.11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗർ സ്കൂളിലെത്തിക്കും. പൊതുദർശനത്തിന് ശേഷം മൃതദേഹം 2 മണിക്ക് കറുകോടി ശ്മശനത്തിൽ സംസ്കരിക്കും.
എഡിജിപി വിജയ് സാഖറെ പാലക്കാട് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി ഉന്നത പോലീസ് ഉദ്യാഗസ്ഥരുടെ യോഗം നടന്നിരുന്നു. നിരോധനാജ്ഞ ആരംഭിച്ചതിനാൽ കടുത്ത പോലീസ് വിന്യാസമാണ് പാലക്കാട് ജില്ലയിൽ ക്രമീകരിച്ചിരിക്കുന്നത്.ജില്ലാ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ടു കൊലപാതകങ്ങളാണ് നടന്നത്.
advertisement
പോപ്പുലര് ഫ്രണ്ട് , ആര്.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില് കണ്ട് പാലക്കാട് ജില്ലാ പരിധിയില് ഏപ്രില് 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്‌നല് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന് ഉത്തരവ് പുറപ്പെടുവിച്ചു.
advertisement
കഴിഞ്ഞദിവസം എലപ്പുള്ളിയിലെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുംമുമ്പേയാണ് പാലക്കാട് നഗരത്തോട് ചേര്‍ന്ന മേലാമുറിയില്‍ രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. ആര്‍എസ്എസ് നേതാവും മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ ശ്രീനിവാസനെയാണ് ഒരു സംഘം അതിദാരുണമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
Also Read- മൂന്ന് സ്‌കൂട്ടറുകളിൽ ആറു പേർ; കൈകളിൽ വാളുകൾ; തുരുതുരാ വെട്ടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മേലാമുറിയില്‍ 'എസ് കെ എസ്. ഓട്ടോസ്' എന്ന പേരില്‍ ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസന്‍. ഉച്ചയ്ക്ക് ഒരുമണിയോടെ മൂന്ന് സ്‌കൂട്ടറുകളില്‍ എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ ആക്രമിച്ചത്. ആക്രമണത്തിന് ഇവരെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. എല്ലാവരുടെയും കൈകളില്‍ വാളുകളുണ്ടായിരുന്നു. കടയില്‍ കയറിയ സംഘം ഒന്നും പറയാതെ ശ്രീനിവാസനെ തുരുതുരാ വെട്ടിപരിക്കേല്‍പ്പിച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
advertisement
കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ശ്രീനിവാസന്‍ മേലാമുറിയില്‍ ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനം നടത്തിവരികയാണ്. നേരത്തെ മാവേലിക്കരയിലും ബാലുശ്ശേരിയിലും ആര്‍എസ്എസിന്റെ പ്രചാരകനായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Palakkad Murder | ശ്രീനിവാസൻ്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘം; പത്ത് SDPI പ്രവർത്തകർ കരുതൽ തടങ്കലിൽ
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement