2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ് എഫ് ഐ ചെയർപേഴ്സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. വെള്ളിമൂങ്ങ സിനിമയിലെ പ്രസിഡന്റായി പ്രേക്ഷക മനസുകളിൽ ഇടംനേടിയ നടിയാണ് വീണാ നായർ. അയ്മനം പരിപ്പ് സ്വദേശിനിയാണ്.
നടിയും സംരംഭകയുമായ അഞ്‍ജലി നായർ രാഷ്ട്രീയത്തിലാദ്യമാണ്. മുൻ വർഷങ്ങളിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ലക്ഷ്മി പ്രിയ. ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും താൻ ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം എടുത്തിരുന്നില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.
advertisement
ഇതും വായിക്കുക: ഉമ്മൻ ചാണ്ടിയുടെ മരുമകൻ അടക്കം 4 സ്ഥാനാർത്ഥികളെക്കൂടി ട്വന്റി 20 പ്രഖ്യാപിച്ചു
റിയാലിറ്റി ഷോ താരം പ്രോമി കുര്യാക്കോസ് അങ്കമാലിയിൽ സ്ഥാനാർത്ഥിയാകുമെന്നും സാബു എം ജേക്കബ് പറഞ്ഞു.
Summary: In a major celebrity push, the Twenty20 Party has announced a candidate list featuring prominent faces from the Malayalam film and television industry. Party Chairman Sabu M. Jacob confirmed that actresses Veena Nair, Anjali Nair, and Lakshmi Priya have joined the party and will contest in the upcoming elections.The party plans to contest in nine constituencies within the Ernakulam district, signaling a massive expansion of its political footprint.
