ഉമ്മൻ ചാണ്ടിയുടെ മരുമകൻ അടക്കം 4 സ്ഥാനാർത്ഥികളെക്കൂടി ട്വന്റി 20 പ്രഖ്യാപിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
തൃശൂര്‍ ജില്ലയിലെ ചാലക്കുടി, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ പിറവം, പത്തനംതിട്ട ജില്ലയിലെ റാന്നി എന്നീ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ് പുറത്തുവിട്ടത്
കൊച്ചി: ദേശീയ ജനാധിപത്യ സഖ്യത്തിലെ (എന്‍ഡിഎ) പ്രമുഖ ഘടക കക്ഷിയായ ട്വന്റി20 പാര്‍ട്ടി മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. ഇക്കുറി തൃശൂര്‍ ജില്ലയിലെ ചാലക്കുടി, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ പിറവം, പത്തനംതിട്ട ജില്ലയിലെ റാന്നി എന്നീ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ് പുറത്തുവിട്ടത്.
ഹൈക്കോടതി അഭിഭാഷകനും ട്വന്റി20 പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ.ചാര്‍ളി പോളാണ് ചാലക്കുടി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ ട്വന്റി20യുടെ സ്ഥാനാര്‍ത്ഥിയായി മികച്ച മത്സരം കാഴ്ച്ചവച്ച സ്ഥാനാര്‍ത്ഥിയായിരുന്നു. രണ്ടാം തവണയാണ് പാര്‍ട്ടിക്ക് വേണ്ടി മത്സര രംഗത്തിറങ്ങുന്നത്. സിറോ മലബാര്‍ സഭയുടെ പിആര്‍ഒ സമിതി അംഗം, കാത്തലിക്ക് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം തുടങ്ങി വിവിധ മേഖലകളില്‍ പ്രര്‍ത്തിച്ചിട്ടുള്ള ചാര്‍ളി പോള്‍ മണ്ഡലത്തില്‍ സുപരിചിതനാണ്.
advertisement
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകൻ ഡോ.വര്‍ഗീസ് ജോര്‍ജാണ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം ട്വന്റി20 സ്ഥാനാര്‍ത്ഥി. പിഎച്ച്ഡി ബിരുദധാരിയും, എഞ്ചിനിയറിംഗ് മേഖലയിലും, മാനേജ്‌മെന്റ് മേഖലയിലും സ്വദേശത്തും, വിദേശത്തും വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള ഡോ. വര്‍ഗീസ് ജോര്‍ജ് ട്വന്റി20 പാര്‍ട്ടിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയാണ്.
ദീര്‍ഘകാലം പ്രവാസിയും ട്വന്റി20 പാര്‍ട്ടിയുടെ കുന്നത്തുനാട് മണ്ഡലം കോര്‍ഡിനേറ്ററും സംരംഭകനുമായ ജിബി അബ്രാഹമാണ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പിറവം നിയോജക മണ്ഡലത്തിലെ സ്ഥാനര്‍ത്ഥി. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരുവാണിയൂര്‍ പഞ്ചായത്ത് സിപിഎമ്മില്‍ നിന്നും ട്വന്റി20 പിടിച്ചെടുത്തതിന്റെ വിജയ ശില്‍പികൂടിയാണ് ജിബി അബ്രാഹം. ട്വന്റി20 പാര്‍ട്ടി രൂപീകരണം മുതല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുള്ള ജിബിയുടെ സ്ഥാനാര്‍ത്ഥിത്വം സിപിഎം കോണ്‍ഗ്രസ് മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും.
advertisement
സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിദ്ധ്യമായ തോമസ് കെ സാമുവല്‍ (ബ്ലസന്‍) ആണ് റാന്നി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ടീയത്തിലെത്തിയ തോമസ് കെ സാമുവലിന്റെ കന്നി അങ്കമാണിത്.
ഇതോടെ എട്ട് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടിരിക്കുന്നത്. വൈകിട്ടോടെ കൂടുതല്‍ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനവും പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ് നടത്തും.
Summary: The Twenty20 Party, a key constituent of the National Democratic Alliance (NDA), has released its third list of candidates for the upcoming elections. Party President Sabu M. Jacob announced contestants for four key constituencies across Thrissur, Ernakulam, and Pathanamthitta districts. A notable highlight of this announcement is the inclusion of the late former Chief Minister Oommen Chandy’s son-in-law among the candidates, adding significant political weight to the party's lineup.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 17, 2026 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻ ചാണ്ടിയുടെ മരുമകൻ അടക്കം 4 സ്ഥാനാർത്ഥികളെക്കൂടി ട്വന്റി 20 പ്രഖ്യാപിച്ചു









