TRENDING:

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രോക്സിവോട്ടോ തപാൽ വോട്ടോ വേണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

Last Updated:

പോളിംഗ് സമയം ഒരു മണിക്കൂര്‍ നീട്ടണമെന്നാവശ്യവും കമ്മീഷന്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ടിനോ പോസ്റ്റല്‍ വോട്ടിനോ അനുമതി നല്‍കണമെന്നാവശ്യവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി പഞ്ചായത്തീരാജ് മുനിപ്പാലിറ്റി ആക്ടുകളില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കി.
advertisement

പോളിംഗ് സമയം ഒരു മണിക്കൂര്‍ നീട്ടണമെന്നാവശ്യവും കമ്മീഷന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്. മൂന്നു ഘട്ടമായി നടത്തുന്നതിൻ്റെ സാധ്യതകളും തേടുന്നുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് രോഗവ്യാപനം മാറിയില്ലെങ്കില്‍ കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും 65 വയസിന് മുകളില്‍ പ്രായമുള്ളവർക്കും ബൂത്തിലേക്ക് എത്താന്‍ കഴിയില്ല. ഇവര്‍ക്കു വേണ്ടി പോസ്റ്റല്‍ വോട്ടിനോ ഒരാള്‍ക്ക് പകരം അയാളുടെ അടുത്ത ബന്ധു വോട്ട് ചെയ്യുന്ന രീതിയായ പ്രോക്സി വോട്ടിനോ അനുമതി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

advertisement

ഇതിനായി പഞ്ചായത്തീരാജ് മുനിസിപ്പാലിറ്റി ആക്ട് എന്നിവയില്‍ ഭേദഗതി വരുത്താന്‍ നടപടി സ്വീകരിക്കണം. കോവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ ഏഴ് മുതൽ അഞ്ച് വരെയുള്ള പോളിംഗ് സമയം ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കാന്‍ ഭേദഗതി വേണമെന്നാവശ്യവും കമ്മീഷന്‍ മുന്നോട്ട് വച്ചിട്ടുണ്ട്

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തദ്ദേശ തെരഞ്ഞെടുപ്പ്; പ്രോക്സിവോട്ടോ തപാൽ വോട്ടോ വേണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
Open in App
Home
Video
Impact Shorts
Web Stories