തദ്ദേശ തെരഞ്ഞെടുപ്പ്: തീയതി ചർച്ചകൾക്ക് ശേഷം; കോവിഡ് പ്രോട്ടോക്കോൾ ചെലവ് കൂട്ടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
- Published by:Rajesh V
- news18-malayalam
Last Updated:
പ്രചാരണത്തിന് ഒരു വീട്ടിലേക്ക് മൂന്നുപേരിൽ കൂടുതൽ പോകാൻ പാടില്ല എന്നത് ഉൾപ്പെടെ നിയന്ത്രണങ്ങൾ വേണമെന്നാണ് ആരോഗ്യ വിദഗ്ധർ ഇന്നലെ നടന്ന ചർച്ചയിൽ നിർദേശിച്ചത്.
തിരുവനന്തപുരം: കോവിഡ് മാനദണ്ഡം പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യവിദഗ്ധർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. നവംബർ മധ്യത്തോടെ തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ നിലവിൽവരും വിധം തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്നാണ് അറിയിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് തീയതി കൂടുതൽ ചർച്ചകൾക്ക് ശേഷം നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടില്ലെന്നും എല്ലാ രാഷ്ട്രീയ കക്ഷികളുമായും ചർച്ച നടത്തിയ ശേഷം തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണത്തിന് ഒരു വീട്ടിലേക്ക് മൂന്നുപേരിൽ കൂടുതൽ പോകാൻ പാടില്ല എന്നത് ഉൾപ്പെടെ നിയന്ത്രണങ്ങൾ വേണമെന്നാണ് ആരോഗ്യ വിദഗ്ധർ ഇന്നലെ നടന്ന ചർച്ചയിൽ നിർദേശിച്ചത്. തെരഞ്ഞെടുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്കുള്ള കോവിഡ് പ്രോട്ടോക്കോൾ ആരോഗ്യവകുപ്പു ലഭ്യമാക്കും. ഡ്യൂട്ടിക്കു നിയമിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പുമായി ചേർന്നു നടത്തും. ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രവർത്തകരെയും ജനങ്ങളെയും ബോധവൽക്കരിക്കുന്നതിന് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും.
advertisement
advertisement
ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഈ മാസം തന്നെ ആരംഭിക്കും. മാസ്റ്റർ ട്രെയിനർമാർക്ക് ഓൺലൈൻ പരിശീലനമായിരിക്കും. മറ്റ് ഉദ്യോഗസ്ഥർക്ക് ബ്ലോക്ക് തലത്തിൽ 30 പേർ വീതം ബാച്ചുകളായി പരിശീലനം നൽകും. പോളിങ് സമയം ഒരു മണിക്കൂർ നീട്ടുന്നത് തിരക്ക് ഒഴിവാക്കാൻ സഹായിക്കുമെന്നാണു വിലയിരുത്തൽ. ആരോഗ്യസുരക്ഷ ഒരുക്കാൻ 15 കോടി രൂപ അധികം ചെലവ് പ്രതീക്ഷിക്കുന്നതായും കമ്മീഷൻ അറിയിച്ചു.മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി നവംബർ 11നാണ് അവസാനിക്കുക. ഈ സാഹചര്യത്തിൽ 12ന് മുൻപേ തെരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ഭരണഘടനാ ബാധ്യത.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2020 9:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തദ്ദേശ തെരഞ്ഞെടുപ്പ്: തീയതി ചർച്ചകൾക്ക് ശേഷം; കോവിഡ് പ്രോട്ടോക്കോൾ ചെലവ് കൂട്ടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ