TRENDING:

ആ പന്തൽ പൊളിക്കുന്നില്ലെന്ന് സർക്കാർ; നടപടിയിൽ അന്തംവിടുന്നത് 'ഇതെന്താ പഞ്ചാബി ഹൗസ് സിനിമയുടെ സെറ്റാണോ' എന്ന് ട്രോളിയവർ

Last Updated:

ഇത് രണ്ടാം പിണറായി സർക്കാർ നൽകുന്ന കൃത്യമായ ഒരു സന്ദേശം കൂടിയാണ്. ക്രിയാത്മകമായ നിർദ്ദേശം പ്രതിപക്ഷത്തു നിന്നാണെങ്കിലും സർക്കാർ പരിഗണിക്കും എന്നതാണത്. ഏതായാലം ഡോ ലാലിനെ ട്രോളിയവർക്ക് ഇപ്പോൾ 'അന്തം' വിട്ട് നിൽക്കാനേ കഴിയുന്നുള്ളൂ എന്നതാണ് മറ്റൊരു സത്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ പന്തൽ പൊളിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. സത്യപ്രതിജ്ഞ ചടങ്ങിനായി തയ്യാറാക്കിയ പന്തൽ ഇനി കോവിഡ് വാക്സിനേഷൻ കേന്ദ്രമായി ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങും. 80,000 ചതുരശ്രയടി വിസ്താരമുള്ള കൂറ്റൻ പന്തൽ ആയിരുന്നു സത്യപ്രതിജ്ഞയ്ക്കായി നിർമിച്ചത്. ഇതിൽ 5000 പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് പറയുന്നത്. നല്ല വായുസഞ്ചാരവും ഇവിടെ ലഭിക്കും.
advertisement

സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞാലും ഈ പന്തൽ പൊളിക്കരുതെന്നും അത് കോവിഡ് വാക്സിനേഷൻ കേന്ദ്രമായി ഉപയോഗിക്കണമെന്നും കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാർത്ഥിയും ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ച പൊതുജനാരോഗ്യ വിദഗ്ദ്ധനുമായ ഡോ എസ് എസ് ലാൽ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

സത്യപ്രതിജ്ഞക്കായി ഒരുക്കിയ പന്തൽ പൊളിക്കില്ല; സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ കോവിഡ് വാക്സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും

എന്നാൽ, ഫേസ്ബുക്കിൽ തന്നെയുള്ള ചില ഇടതുപക്ഷ അനുഭാവികൾഎസ് എസ് ലാലിന്റെ നിർദ്ദേശത്തെ ട്രോളിയും പരിഹസിച്ചും രംഗത്ത് എത്തിയിരുന്നു. 'പൊളിക്കാതിരിക്കാൻ ഇതെന്നാ പഞ്ചാബി ഹൗസ് സിനിമയുടെ സെറ്റ്' ആണോയെന്ന് ആയിരുന്നു പരിഹാസത്തിൽ കലർന്ന ഒരു ചോദ്യം. എന്നാൽ, വേറെ ചിലർ ഡോ എസ് എസ് ലാലിനെ തികഞ്ഞ പരിഹാസത്തിൽ കലർന്ന വാക്കുകൾ കൊണ്ടാണ് ട്രോളിയത്. അതിലൊന്ന് ഇങ്ങനെ, 'എന്റെ പൊന്ന് ഡോക്ടറേ, മനുഷ്യൻമാരെ ഇങ്ങനെ ചിരിപ്പിക്കല്ലേ. സർക്കാരിന് പന്തൽകെട്ട് വകുപ്പ് എന്നൊന്നില്ലല്ലോ. വാക്സിൻ ക്ഷാമമുള്ളതു കൊണ്ടാണ് ആളുകൾക്ക് ആവശ്യത്തിന് ലഭ്യമല്ലാത്തത്. പന്തലില്ലാത്തതു കൊണ്ടല്ല. ഇതെന്താ പഞ്ചാബി ഹൗസിലെ കല്യാണമോ. പന്തൽ പൊളിക്കാണ്ടിരിക്കാൻ? അയ്യപ്പൻ തുണച്ചില്ലായിരുന്നെങ്കിൽ നിങ്ങളാവുമായിരുന്നു ആരോഗ്യമന്ത്രി, അല്ല്യോ?'

advertisement

'ഇനിയാ പന്തൽ പൊളിക്കരുത്'; സത്യപ്രതിജ്ഞയ്ക്കായി കെട്ടിയ പന്തൽ വാക്സിനേഷൻ സെന്ററായി ഉപയോഗിക്കണമെന്ന് എസ്എസ് ലാൽ

എന്നാൽ, ഡോ എസ് എസ് ലാൽ ഉയർത്തിയ ക്രിയാത്മകമായ നിർദ്ദേശം അംഗീകരിക്കാൻ ഇടതുപക്ഷ സർക്കാരിന് യാതൊരു മടിയും ഇല്ലായിരുന്നു. സത്യപ്രതിജ്ഞയ്ക്കായി തയ്യാറാക്കിയ പന്തൽ പൊളിക്കേണ്ടെന്ന് തന്നെ സർക്കാർ തീരുമാനിച്ചു. പന്തൽ പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എസ് എസ് ലാൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങന,

'ഇനിയാ പന്തൽ പൊളിക്കരുത്

മന്തിസഭയുടെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടക്കാൻ പോകുകയാണ്. ഇക്കാര്യത്തിൽ ഇനി പരിഭവിച്ചിട്ട് കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞു. അതിനി തിരുത്താനും കഴിയില്ല.

advertisement

ഒരു നിർദ്ദേശമുണ്ട്. നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉപയോഗപ്പെടും. സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തൽ. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ പന്തൽ തൽക്കാലം പൊളിച്ചു കളയരുത്. ഈ പന്തൽ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. പ്രത്യേകിച്ച് വൃദ്ധർക്ക് വരാനായി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷൻ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലർക്കും രോഗം കിട്ടാൻ കാരണമായിക്കാണും.

advertisement

പന്തൽ വാക്സിനേഷന് നൽകിയാൽ വാക്സിൻ ചലഞ്ചിനായി സർക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം.

ഡോ: എസ്. എസ്. ലാൽ'

സത്യപ്രതിജ്ഞയ്ക്കായി തയ്യാറാക്കിയ പന്തൽ വാക്സിനേഷന് നൽകിയാൽ വാക്സിൻ ചലഞ്ചിനായി സർക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണാമെന്നും ലാൽ കുറിച്ചിരുന്നു. ഏതായാലും ഡോ ലാൽ ഉയർത്തിയ ക്രിയാത്മകമായ നിർദ്ദേശത്തിന് അനുകൂലമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് രണ്ടാം പിണറായി സർക്കാർ നൽകുന്ന കൃത്യമായ ഒരു സന്ദേശം കൂടിയാണ്. ക്രിയാത്മകമായ നിർദ്ദേശം പ്രതിപക്ഷത്തു നിന്നാണെങ്കിലും സർക്കാർ പരിഗണിക്കും എന്നതാണത്. ഏതായാലം ഡോ ലാലിനെ ട്രോളിയവർക്ക് ഇപ്പോൾ 'അന്തം' വിട്ട് നിൽക്കാനേ കഴിയുന്നുള്ളൂ എന്നതാണ് മറ്റൊരു സത്യം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആ പന്തൽ പൊളിക്കുന്നില്ലെന്ന് സർക്കാർ; നടപടിയിൽ അന്തംവിടുന്നത് 'ഇതെന്താ പഞ്ചാബി ഹൗസ് സിനിമയുടെ സെറ്റാണോ' എന്ന് ട്രോളിയവർ
Open in App
Home
Video
Impact Shorts
Web Stories