'ഇനിയാ പന്തൽ പൊളിക്കരുത്'; സത്യപ്രതിജ്ഞയ്ക്കായി കെട്ടിയ പന്തൽ വാക്സിനേഷൻ സെന്ററായി ഉപയോഗിക്കണമെന്ന് എസ്എസ് ലാൽ

Last Updated:

പന്തൽ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉപയോഗപ്പെടുമെന്നും അദ്ദേഹം പറയുന്നു.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കെട്ടിയ പന്തൽ വാക്സിനേഷൻ സെന്ററായി ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ച പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോ. എസ്എസ് ലാൽ. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു എസ് എസ് ലാൽ.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് എസ് എസ് ലാൽ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാൻ പോകുകയാണെന്നും ഇനി പരിഭവിച്ചിട്ട് കാര്യമില്ല, ജനങ്ങൾക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ പന്തൽ തൽക്കാലം പൊളിച്ചു കളയരുത്. ഈ പന്തൽ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉപയോഗപ്പെടുമെന്നും അദ്ദേഹം പറയുന്നു.
advertisement
You may also like:കോട്ടയത്തെ നവലോകത്തിന്റെ ശില്പി; ജില്ലയിൽ ജനിച്ച ആദ്യ സിപിഎം മന്ത്രിയായി വാസവൻ
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷൻ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലർക്കും രോഗം കിട്ടാൻ കാരണമായിക്കാണും. പന്തൽ വാക്സിനേഷന് നൽകിയാൽ വാക്സിൻ ചലഞ്ചിനായി സർക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം. എസ് എസ് ലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
advertisement
ഫെയ്സ്ബുക്ക് പോസ്റ്റിന‍്റെ പൂർണരൂപം
ഇനിയാ പന്തൽ പൊളിക്കരുത്
മന്തിസഭയുടെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടക്കാൻ പോകുകയാണ്. ഇക്കാര്യത്തിൽ ഇനി പരിഭവിച്ചിട്ട് കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞു. അതിനി തിരുത്താനും കഴിയില്ല.
ഒരു നിർദ്ദേശമുണ്ട്. നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉപയോഗപ്പെടും. സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തൽ. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ പന്തൽ തൽക്കാലം പൊളിച്ചു കളയരുത്. ഈ പന്തൽ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. പ്രത്യേകിച്ച് വൃദ്ധർക്ക് വരാനായി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷൻ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലർക്കും രോഗം കിട്ടാൻ കാരണമായിക്കാണും.
advertisement
പന്തൽ വാക്സിനേഷന് നൽകിയാൽ വാക്സിൻ ചലഞ്ചിനായി സർക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം.
ഡോ: എസ്. എസ്. ലാൽ
വൈകിട്ട് 3.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍, ഹൈക്കോടതിയുടെ നിർദേശം പാലിച്ച് പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലിലാണ് ചടങ്ങ്.  പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയത്. പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇനിയാ പന്തൽ പൊളിക്കരുത്'; സത്യപ്രതിജ്ഞയ്ക്കായി കെട്ടിയ പന്തൽ വാക്സിനേഷൻ സെന്ററായി ഉപയോഗിക്കണമെന്ന് എസ്എസ് ലാൽ
Next Article
advertisement
Flipkart റോയൽ എൻഫീൽഡുമായി കൈകോർക്കുന്നു; ബുള്ളറ്റടക്കം 350 സിസി മോട്ടോർസൈക്കിളുകൾ ഓൺലൈനായി വിൽക്കും
Flipkart റോയൽ എൻഫീൽഡുമായി കൈകോർക്കുന്നു; ബുള്ളറ്റടക്കം 350 സിസി മോട്ടോർസൈക്കിളുകൾ ഓൺലൈനായി വിൽക്കും
  • റോയൽ എൻഫീൽഡ് 350 സിസി ബുള്ളറ്റടക്കം മോട്ടോർസൈക്കിളുകൾ ഫ്ലിപ്കാർട്ടിൽ ഓൺലൈനായി വിൽക്കുന്നു.

  • ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളിൽ പദ്ധതി ആരംഭിക്കുന്നു.

  • ഡെലിവറി മുതൽ വിൽപ്പനാനന്തര സേവനം വരെ അംഗീകൃത ഡീലർമാർ കൈകാര്യം ചെയ്യും.

View All
advertisement