TRENDING:

കേരള പൊലീസിന് പറക്കാൻ ഹെലികോപ്റ്റർ എത്തി; ഒരു വർഷത്തെ വാടക 18 കോടിയോളം രൂപ

Last Updated:

ഒരു മാസം ഇരുപത് മണിക്കൂർ പറത്താൻ ഒരു കോടി നാൽപ്പത്തി നാല് ലക്ഷം രൂപയാണ് വാടക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ഹെലികോപ്ടർ സ്വന്തമാക്കി കേരള പൊലിസ്. വാടകക്കെടുത്ത ഹെലികോപ്ടർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. പ്രതിമാസം ഒരു കോടി നൽപ്പത്തിനാല് ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത്.
advertisement

11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടർ ഡൽഹിയിലെ പവൻ ഹൻസിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. പൈലറ്റടക്കം മൂന്ന് ജീവനക്കാരാണുള്ളത്. പൊലീസിനും സർക്കാരിനും ഉപയോഗിക്കാനാവുന്ന തരത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ സൂക്ഷിക്കും.

മാവോയിസ്റ്റ് നിരീക്ഷണം മുഖ്യ അവശ്യമായി പറഞ്ഞും പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങളിലെ ഉപയോഗത്തിനെന്ന പേരിലുമാണ് ഹെലികോപ്ടർ വാടകക്കെടുക്കാൻ സർക്കാർ തീരുമാനിച്ചത്.

You may also like:COVID 19| യമുനാ തീരത്ത് കൂടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ അഭയം ഒരുക്കും: കെജ്രിവാൾ [NEWS]മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല; KM ഷാജിയുടെ ആരോപണങ്ങൾ മുസ്ലീംലീഗിന്‍റെ അഭിപ്രായം: കുഞ്ഞാലിക്കുട്ടി [PHOTOS]ഇന്റർനെറ്റ് സിഗ്നൽ തേടി ഈ 12കാരൻ ഒന്നരകിലോമീറ്റർ യാത്ര ചെയ്യുന്നതെന്തിന്? [NEWS]

advertisement

ചീഫ് സെക്രട്ടറിയും ഡി.ജി.പിയും അടങ്ങുന്ന സമിതിയാണ് പൊതുമേഖല സ്ഥാപനമായ പവൻ ഹൻസിനെ തിരഞ്ഞെടുത്തത്. ഒരു മാസം ഇരുപത് മണിക്കൂർ പറത്താൻ ഒരു കോടി നാൽപ്പത്തി നാല് ലക്ഷം രൂപയാണ് വാടക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത് അമിത തുകയെന്നും ധൂർത്തെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പൂർണ പിന്തുണയോടെ കോവിഡ് പ്രതിസന്ധിക്കിടെ ഒന്നരക്കോടി മുൻകൂർ തുക നൽകി സർക്കാർ കരാർ ഉറപ്പിക്കുകയായിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള പൊലീസിന് പറക്കാൻ ഹെലികോപ്റ്റർ എത്തി; ഒരു വർഷത്തെ വാടക 18 കോടിയോളം രൂപ
Open in App
Home
Video
Impact Shorts
Web Stories