മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല; KM ഷാജിയുടെ ആരോപണങ്ങൾ മുസ്ലീംലീഗിന്‍റെ അഭിപ്രായം: കുഞ്ഞാലിക്കുട്ടി
- Published by:user_49
- news18-malayalam
Last Updated:
ഷാജിയുടെ അഭിപ്രായം ആവിഷ്‌കാര സ്വാതന്ത്ര്യമായി കണ്ടാല്‍ മതി. അതിൽ പ്രകോപിതനാവണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
മലപ്പുറം: പ്രതിപക്ഷത്തിന് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ശഠിക്കരുതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വിമര്‍ശനങ്ങളെ ആരോഗ്യപരമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. കോവിഡ് കാലം ഇടതുപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
രണ്ട് പ്രളയവും കൈകാര്യം ചെയ്തത് മികച്ച രീതിയിലാണെന്ന് ജനത്തിന് അഭിപ്രായമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വക മാറ്റിയ അനുഭവം നേരത്തെ ബോധ്യപ്പെട്ടതാണ്. യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡുകള്‍ക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായിരുന്നു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം തകര്‍ക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
You may also like:'CPM ക്രിമിനലുകളെ രക്ഷപ്പെടുത്താൻ വക്കീലന്മാർക്ക് നൽകുന്നത് ജനങ്ങളുടെ നികുതിപ്പണമാണ്'; മുഖ്യമന്ത്രിക്കെതിരെ VT ബൽറാം [NEWS]COVID 19| രോഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ [PHOTOS]COVID 19| സൗദിയിൽ ആറ് പേർ കൂടി മരിച്ചു; രോഗബാധിതർ 5869 [PHOTOS]
സര്‍ക്കാരിന് പ്രതിപക്ഷം നല്ല സഹകരണമാണ് നല്‍കുന്നത്. ഇനിയും അത് തുടരും. പഴയതുപോലെ ഫണ്ട് തിരിമറി നടത്തരുതെന്ന് കരുതിയാണ് കെ.എം ഷാജി പോസ്റ്റിട്ടത്. ഷാജിയുടെ അഭിപ്രായം ആവിഷ്‌കാര സ്വാതന്ത്ര്യമായി കണ്ടാല്‍ മതി. അതിൽ പ്രകോപിതനാവണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 16, 2020 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല; KM ഷാജിയുടെ ആരോപണങ്ങൾ മുസ്ലീംലീഗിന്‍റെ അഭിപ്രായം: കുഞ്ഞാലിക്കുട്ടി