ന്യൂഡൽഹി: യമുനാ നദിയുടെ തീരത്ത് ഫ്ലൈ ഓവറിന് താഴെ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ താമസസൗകര്യമൊരുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്. മാധ്യമങ്ങളിലൂടെ വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസവും ഭക്ഷണവും ഉറപ്പു വരുത്തുമെന്ന് കെജ്രിവാൾ ട്വിറ്ററിലൂടെ അറിയിച്ചു.
यमुना घाट पर मज़दूर इकट्ठा हुए। उनके लिए रहने और खाने की व्यवस्था कर दी है। उन्हें तुरंत शिफ़्ट करने के आदेश दे दिए हैं।
रहने और खाने की कोई कमी नहीं है। किसी को कोई भूखा या बेघर मिले तो हमें ज़रूर बतायें।
10 ലക്ഷം പേർക്ക് ദിവസവും ഭക്ഷണം കൊടുക്കുന്നതായും 75 ലക്ഷം പേരിലേക്ക് സൗജന്യ റേഷനും എത്തിച്ചതായും കെജ്രിവാൾ വ്യക്തമാക്കി.
അതേസമയം, ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,578 ആയി. 32 പേരാണ് ഡൽഹിയിൽ കോവിഡ‍് ബാധിച്ച് മരിച്ചത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.