TRENDING:

Swapna Suresh| സ്വപ്നയെ സല്യൂട്ട് ചെയ്യാത്തതിന് 3 പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ; ഉന്നതബന്ധത്തിന് തെളിവുകളേറെ

Last Updated:

സത്കാരങ്ങളിലും വിരുന്നുകളിലുമെല്ലാം അതിഥിയായും ആതിഥേയയായും സ്വപ്ന തിളങ്ങി. ഈ അധികാരം വ്യക്തിഗത ബന്ധങ്ങള്‍ വളര്‍ത്തുന്നതിന് ആയുധമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുണ്ടായിരുന്നത് ഉന്നതബന്ധങ്ങൾ. യുഎഇ കോണ്‍സുലേറ്റിലെ ജോലി ഉപയോഗിച്ച് മൂന്നു വര്‍ഷം കൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്നം ബന്ധംസ്ഥാപിച്ചത്. 2013ല്‍ എയര്‍ ഇന്ത്യാ സാറ്റ്സില്‍ എച്ച്ആര്‍ മാനേജരായി എത്തുന്നതോടെയാണു തലസ്ഥാനത്തെ ബന്ധങ്ങള്‍ തുടങ്ങുന്നത്. മൂന്ന് വര്‍ഷം അവിടെ തുടർന്നു. വ്യാജരേഖാ കേസില്‍പെട്ട് ജോലി പോകുമെന്നായപ്പോള്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് ചാടി. പിതാവിന്റെ ദുബായ് ബന്ധവും അറബി ഭാഷയിലെ കഴിവുമായിരുന്നു സ്വപ്നയെ കോൺസുലേറ്റിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയാക്കിയത്.
advertisement

ഉന്നത ബന്ധങ്ങൾ

2016ൽ തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന്റെ ഓഫീസ് തുടങ്ങിയതു മുതല്‍ സ്വപ്നയായിരുന്നു അവിടത്തെ എല്ലാം എല്ലാം. കോണ്‍സുലേറ്റിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. സംസ്ഥാന സർക്കാർ വിളിക്കുന്ന ഔദ്യോഗിക യോഗത്തില്‍ പോലും കോണ്‍സുലേറ്റ് പ്രതിനിധിയേപ്പോലെ സ്വപ്ന പങ്കെടുത്തു.

അതുപോലെ തന്നെ സത്കാരങ്ങളിലും വിരുന്നുകളിലുമെല്ലാം അതിഥിയായും ആതിഥേയയായും സ്വപ്ന തിളങ്ങി. ഈ അധികാരം വ്യക്തിഗത ബന്ധങ്ങള്‍ വളര്‍ത്തുന്നതിന് ആയുധമാക്കി. ഒരിക്കല്‍ സ്വപ്നയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ കോണ്‍സുലേറ്റ് ഓഫീസില്‍ ഗാര്‍ഡായ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ പോലും കോണ്‍സുലേറ്റില്‍ നിന്ന് കമ്മീഷണര്‍ ഓഫീസിലെത്തി. ആറ് മാസം മുന്‍പ് കോണ്‍സുലേറ്റിലെ ജോലി ഇല്ലാതായെങ്കിലും പല അധികാര കേന്ദ്രങ്ങളിലും ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് സ്വപ്ന മുന്നോട്ടുപോയത്.

advertisement

ബിരുദമോ പ്ലസ്ടുവോ

സ്പേസ് പാർക്ക് പദ്ധതിയിൽ കൺസൽട്ടന്റ് ആയി എത്തിയ സ്വപ്ന സുരേഷ് 2016ൽ തൊഴിൽ പോർട്ടലുകളിൽ നൽകിയ ബയോഡേറ്റയിൽ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരില്ല. മറ്റു ഡിപ്ലോമ കോഴ്സുകൾ ചെയ്തത് എവിടെ നിന്നാണെന്നും വ്യക്തമല്ല. മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്ന് 2011ൽ ബികോം എടുത്തുവെന്ന രേഖയാണ് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റിൽ നൽകിയിരിക്കുന്നത്.

അതേസമയം, തൊഴിൽ പോർട്ടലിലെ ഹോം പേജിൽ ബികോം കോഴ്സില്ലാത്ത ജലന്തർ ഡോ. ബി ആർ അംബേദ്കർ എൻഐടിയിൽ നിന്ന് ബികോം എടുത്തതായാണ് രേഖപ്പെടുത്തിയിരുന്നത്. ബിരുദം മാത്രമുള്ള സ്വപ്നയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് സ്പേസ് പാർക്കിലെ ശമ്പളം. എയർ ഇന്ത്യ സാറ്റ്സിലായിരുന്നപ്പോൾ 25,000 രൂപയായിരുന്നു ശമ്പളം.

advertisement

പത്താംക്ലാസ് പാസായതായി അറിയില്ലെന്ന് മൂത്തസഹോദരൻ

സ്വപ്ന പത്താം ക്ലാസ് പാസായതായി അറിയില്ലെന്നാണ് സ്വപ്ന സുരേഷിന്റെ അമേരിക്കയിലുള്ള മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് പറയുന്നത്. ഈ വെളിപ്പെടുത്തൽ കൂടി വന്നതോടെ സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും സംശയം ഉയരുകയാണ്. വ്യാജരേഖകൾ ഉപയോഗിച്ചാണോ ഉന്നത ജോലികൾ നേടിയത് എന്ന സംശയമാണ് ഉയരുന്നത്. ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിലെ കൺസൾട്ടന്റായി ഒരു ലക്ഷത്തിന് മുകളിലുള്ള ശമ്പളത്തിൽ സ്വപ്നയെ നിയമിച്ചത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.

advertisement

ആരാണ് സ്വപ്ന?

സ്വപ്ന സുരേഷ് ജനിച്ചത് അബുദാബിയിലാണ്. പഠിച്ചതും വളർന്നതുമെല്ലാം അവിടെ തന്നെ. തിരുവനന്തപുരം ബാലരാമപുരം രാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസ്സിൽ പങ്കാളിയായി. പതിനെട്ടാം വയസ്സിൽ തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായി വിവാഹം. ഭർത്താവുമായി ചേർന്നായി പിന്നീട് ഗൾഫിലെ ബിസിനസ്. സാമ്പത്തിക ബാധ്യത അധികരിച്ചതോടെ ബിസിനസ് പൊളിഞ്ഞ് മകളുമായി നാട്ടിലെത്തി. വൈകാതെ വിവാഹമോചിതയായി. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. ഏഴു വർഷം മുൻപ് മറ്റൊരാളെ വിവാഹം ചെയ്തു. ഇതിൽ ഒരു മകനാണുള്ളത്.

advertisement

വട്ടിയൂർക്കാവ് താമസിച്ചുവന്ന അച്ഛൻ സുരേഷ് ഇക്കഴിഞ്ഞ ഏപ്രിൽ 20നാണ് മരിച്ചത്. സ്വപ്നക്ക് ബ്രൈറ്റിനെ കൂടാതെ മറ്റൊരു സഹോദരൻ കൂടിയുണ്ട്.

സ്വപ്നയെ കുറിച്ച് അമ്മ പ്രഭാകുമാരി പറയുന്നത്

മകൾ ഇങ്ങനെയൊരു ബന്ധത്തിൽപ്പെട്ടതിന്റെ അമ്പരപ്പിലാണ് ഞാൻ. സത്യത്തിനൊപ്പമേ ഞാൻ നിൽക്കൂ. പുറത്തുവരുന്ന കാര്യങ്ങൾ ഞെട്ടലോടെയാണ് കേൾക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും മകളുമായി സംസാരിച്ചു. ഞായറാഴ്ച വരുമെന്ന് പറഞ്ഞാണ് ഫോൺ വെച്ചത്. പിന്നീട് വിളിക്കാൻ പറ്റിയില്ല. സ്വപ്നയുടെ സഹോദരൻ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് സ്വപ്ന മക്കളുമായി വരുന്നത്. മകൾ ആഡംബര ജീവിതം നയിക്കുന്നതായി തോന്നിയിട്ടില്ല.

TRENDING: Swapna Suresh | എയർ പോർട്ട് പിആർഒയെ കുടുക്കാൻ 'പാർവതി'യായി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാ​ഞ്ച് റിപ്പോർട്ട് [NEWS]Kerala Gold Smuggling | 'സ്വർണക്കടത്തിൽ എന്റെ പേര് വലിച്ചിഴയ്ക്കരുത്; നിയമ നടപടി സ്വീകരിക്കും': ശശി തരൂർ [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]

സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവുമായി എന്താണ് ബന്ധം?

സ്വപ്ന സുരേഷിന്റെ ഫോട്ടോയും വാർത്തകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ട്രോളുകളും വ്യാജ സന്ദേശങ്ങളുമാണ് പ്രചരിച്ചത്.  സ്വപ്നയുടെ സ്വദേശത്തു നിന്നും പല തവണ എം എൽ എ ആയ സംസ്ഥാനത്തെ കോൺഗ്രസിന്റെ മുൻ നിര നേതാക്കളിൽ ഒരാളായ തമ്പാനൂർ രവിയുടെ  മരുമകളെന്ന നിലയിലായിരുന്നു പ്രചരിപ്പിച്ചത്.  ഇതിനെതിരെ തമ്പാനൂർ രവി ഡിജിപ്പ് പരാതിയും നൽകി.

ജോലിയ്ക്ക് ഉമ്മൻ ചാണ്ടി സഹായിച്ചോ ?

യു ഡി എഫ് ഭരണകാലത്ത് തിരുവനന്തപുരത്തെ  കോൺസുലേറ്റിൽ ജോലി നേടിയത്  എന്നതാണ് അടുത്ത ആരോപണം. ന്യൂഡൽഹിയിലെ എംബസി,  മുംബൈയിലെ കോൺസുലേറ്റ്  എന്നിവയ്ക്കു ശേഷം യു എ ഇയുടെ ഇന്ത്യയിലെ മൂന്നാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും  നയതന്ത്ര ഓഫീസായിരുന്നു ഇത്.  എന്നാൽ തിരുവനന്തപുരം മണക്കാട് ഒരു കെട്ടിടത്തിൽ യു എ ഇ കോൺസുലേറ്റ്  2016 ഒക്ടോബർ 20 നാണ് ആരംഭിച്ചത്. ഗവർണർ പി സദാശിവവും  മുഖ്യമന്ത്രി പിണറായി വിജയനും  ശശി തരൂർ എംപിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. (photo- WAM)

സ്വപ്നയുടെ വളർച്ച

സ്വപ്ന ബിസിനസ് രംഗത്ത് കുറഞ്ഞ നാളുകൾ കൊണ്ട് നേടിയത് അത്ഭുതകരമായ വളർച്ചയായിരുന്നു. അറബിക് അടക്കം വിവിധ ഭാഷകൾ അനായാസം സംസാരിക്കാനും സ്വപ്നക്ക് കഴിവുണ്ടായിരുന്നു. ഇതിനിടയിൽ 39കാരിയായ സ്വപ്ന തലസ്ഥാനത്തെ വൻകിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗൾഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി. ആദ്യം ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായി. രണ്ടുവർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013ലാണ് എയർഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റിംലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. അവിടെ നിന്നാണ് യുഎഇ കോൺസുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയായത്.

വിവിധ ഭാഷകളിലെ പ്രാവീണ്യവും ആകർഷണീയമായ പെരുമാറ്റവും വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാൻ സ്വപ്നക്കായി. കഴിഞ്ഞവർഷം യുഎഇ കോൺസുലേറ്റിലെ ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നാണ് കോൺസുലേറ്റിൽ നിന്ന് ലഭിക്കുന്ന വിവരം. എയർ ഇന്ത്യ സാറ്റ്സിൽ സ്വപ്നയ്ക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

ബിരുദമെടുക്കുന്നതിന് മുൻപ് ഇത്തിഹാദ് എയർവെയ്സ്, സൗത്ത് ആഫ്രിക്കൻ എയർവെയ്സ്, കുവൈറ്റ് എയർവയ്സ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. 2005 മുതൽ 2016വരെ മാത്രം ഏഴ് സ്ഥാപനങ്ങളിലാണ് ജോലി നോക്കിയത്. 2012 മുതൽ 2014 വരെ തിരുവനന്തപുരത്തെ വിവിധ എച്ച്ആർ കമ്പനികളിലായിരുന്നു ജോലി.

ഐടി വകുപ്പിലെ ജോലി

കോൺസുലേറ്റിലെ ജോലി ഇല്ലാതായി ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഐടി വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരായും  സ്പേസ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായും സ്വപ്ന കരാർ നിയമനം നേടി. ഇത് ആറുമാസം കരാർ ആയിരുന്നു എന്നാണ് ഐ ടി  ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ചായിരുന്നു ഐടി വകുപ്പിൽ സ്വപ്ന ജോലി ചെയ്തത്. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്ത് കൂടിയായ സ്വപ്നയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്.

എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫീസർ എൽഎസ് സിബുവിനെ കള്ളക്കേസിൽ കുടുക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. സിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ അന്വേഷണ സമിതിക്ക് മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ എത്തിയില്ല. ചോദ്യം ചെയ്യൽ സമയത്തൊന്നും ഇവർ ഐടി വകുപ്പിൽ ജോലി ചെയ്യുന്ന വിവരം ക്രൈംബ്രാഞ്ചിനെയും അറിയിച്ചിരുന്നില്ല.

ഐടി വകുപ്പിൽ ജോലി ചെയ്യുമ്പോഴും കോൺസുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിർത്തി. തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് വലിയൊരു കെട്ടിടനിർമ്മാണത്തിനും സ്വപ്ന തുടക്കം കുറിച്ചതായി കസ്റ്റംസിന് വിവരം കിട്ടി. ഒരു കാർ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉള്ളതായാണ് സ്ഥിരീകരിക്കാത്ത വിവരം. ഇതിന്റെ ഉദ്ഘാടന ചടങ്ങിൽ സ്പീക്കർക്കൊപ്പം വേദി പങ്കിടുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നു. ഐടി വകുപ്പിന് കീഴിലെ കെ ഫോൺ അടക്കമുള്ള പല പദ്ധതികളുടേയും ചർച്ചകളിലും ബിസിനസ് സംഗമത്തിലും സ്വപ്നക്ക് ഉണ്ടായിരുന്നത് പ്രധാന പങ്കായിരുന്നു.

ഇറങ്ങിയിട്ടും തുടരുന്ന ബന്ധം

2019 നവംബറിൽ കോൺസുലേറ്റിലെ ജോലി മതിയാക്കി എങ്കിലും ആ ബന്ധം ശക്തമായിരുന്നു എന്നാണ് തെളിവുകൾ. 2019 ഡിസംബർ മൂന്നിന് കോൺസുലേറ്റിൽ നടന്ന  യു എ ഇ യുടെ  നാല്പത്തിയെട്ടാമത്‌ ദേശീയ ദിനാഘോഷത്തിൽ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു സ്വപ്ന. ഇതിനു തെളിവായി കോൺസുലേറ്റിന്റെ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ചിത്രങ്ങളുമുണ്ട്.

നക്ഷത്ര പാർട്ടികളിലെ സ്ഥിരം സാന്നിധ്യം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. സർക്കാർ ഉദ്യോഗസ്ഥയും കോൺസുലേറ്റ് മുൻ ജീവനക്കാരിയും എന്ന ഇരട്ട സ്വാധീനത്തിലായിരുന്നു സ്വർണക്കടത്ത് കേസിൽ നിന്ന് സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്ന ആരോപണമാണ് കോൺഗ്രസും ബിജെപിയും ഉന്നയിക്കുന്നത്. സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതോടെ ഇവരുടെ രാഷ്ട്രീയ ബന്ധങ്ങളും കൂടുതൽ ചർച്ചയായേക്കും. ഇതിനിടെ, സ്വപ്ന സുരേഷിന്റെ ഉന്നതബന്ധങ്ങളെ കുറിച്ചും സ്വത്ത് സമ്പാദനത്തെ കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതായാണ് വിവരം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh| സ്വപ്നയെ സല്യൂട്ട് ചെയ്യാത്തതിന് 3 പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ; ഉന്നതബന്ധത്തിന് തെളിവുകളേറെ
Open in App
Home
Video
Impact Shorts
Web Stories