"എല്ലാം പാർട്ടിയും മുന്നണിയും ആണ് നിശ്ചയിക്കേണ്ടത് . മങ്കട മത്സരിക്കാൻ പാർട്ടി നിർദേശിച്ചാൽ സന്തോഷത്തോടെ അനുസരിക്കും ." ഇത്തവണ മാറി നിൽക്കുമെന്ന അഭ്യൂഹങ്ങളെ തള്ളുന്നതാണ് അഹമ്മദ് കബീറിന്റെ വാക്കുകൾ.
Also Read നിയമസഭാ തെരഞ്ഞെടുപ്പിൽ 15,000 അധിക ബൂത്തുകൾ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ
എറണാകുളം ജില്ലക്കാരനായ അഹമദ് കബീറിനെ കളമശേരി മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷേ അത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങനെ" അത്തരം വ്യക്തിപരമായ ചോദ്യങ്ങളോട് ഇപ്പോൾ മറുപടി പറയുന്നില്ല . പാർട്ടി നിശ്ചയിക്കട്ടെ".
advertisement
മഞ്ഞളാംകുഴി അലി മങ്കട മണ്ഡലത്തിലേക്ക് വരാൻ നടത്തുന്ന ശ്രമങ്ങൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്. അതേസമയം മങ്കടയിൽ ഒരിക്കൽ കൂടി മത്സരിക്കാൻ സന്നദ്ധനാണെന്നാണ് പരോക്ഷമായി ട. എ അഹമ്മദ് കബീർ പറഞ്ഞു വയ്ക്കുന്നത്.
2011 ലാണ് അഹമ്മദ് കബീർ ആദ്യം എം.എൽഎയായത് . മഞ്ഞളാംകുഴി അലി ആയിരുന്നു അതിനു മുൻപ് മങ്കട എം .എൽ. എ. അദ്ദേഹം പിന്നീട് ഇടതുപക്ഷത്ത് നിന്നും മുസ്ലീംലീഗിലെത്തി മങ്കടക്ക് പകരം പെരിന്തൽമണ്ണ പിടിച്ചെടുത്തു . അഹമ്മദ് കബീർ മങ്കടയിൽ യുഡിഫ് മേധാവിത്വം ജയത്തോടെ ഉറപ്പിക്കുകയും ചെയ്തു .
രൂപം കൊണ്ട കാലം മുതൽ മുസ്ലീംലീഗിനൊപ്പം നിൽക്കുന്ന മങ്കടയിൽ ചരിത്രം തിരുത്തിയത് 2001 ൽ മഞ്ഞളാംകുഴി അലിയാണ് . 2006 ലും അദ്ദേഹം വിജയം ആവർത്തിച്ചു . അലി ലീഗിലേക്ക് മാറിയപ്പോൾ മങ്കടയും ഇടതിന് കൈമോശം വന്നു. 2016 ൽ 1508 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തോടെയാണ് അഹമ്മദ് കബീർ മങ്കട നില നിർത്തിയത് . സിപിഎമ്മിലെ ടി .കെ റഷീദ് അലിയായിരുന്നു എതിർ സ്ഥാനാർഥി . ഇത്തവണയും മങ്കടയിൽ റഷീദ് അലി തന്നെയാകും ഇടത് സ്ഥാനാർഥിയെന്നാണ് സൂചന.
ഇത്തവണ മണ്ഡലം പിടിക്കാൻ മികച്ച അവസരവും സാധ്യതയും ഉണ്ടെന്ന കണക്ക് കൂട്ടലിലാണ് ഇടത് പക്ഷം റഷീദ് അലിയെ രംഗത്തിറങ്ങുന്നത് . മറുവശത്ത് സീറ്റിൽ തനിക്ക് അവകാശം ഉണ്ടെന്ന് അഹമ്മദ് കബീർ വ്യക്തമാക്കുമ്പോൾ മങ്കടയിലെ സ്ഥാനാർഥി നിർണയം ലീഗിന് എളുപ്പമാകില്ല . അഹമ്മദ് കബീർ തുടരുമോ ? അലി മങ്കടയിലേക്ക് തിരിച്ചെത്തുമോ അതോ ഇവർ രണ്ടു പേരും അല്ലാതെ മറ്റാരെങ്കിലും ലീഗിന്റെ സ്ഥാനാർത്ഥിയാകുമോയെന്നു കണ്ടറിയാം.