Also Read- മലയാളിയുടെ 'മണി ശേഖരം' ദേശീയശ്രദ്ധയില്‍; കൂട്ടത്തില്‍ യുദ്ധവിമാനം പൊളിച്ചുണ്ടാക്കിയ മണിയും
പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് അധ്യാപികയ്ക്ക് യാത്രയയപ്പ് ഒരുക്കിയത്. നിരവധി കുട്ടികളുടെ വിദ്യാഭ്യാസവും ജീവിതവും മുടങ്ങുന്ന ഘട്ടത്തിൽ ആരുമറിയാതെ സുധർമണി ടീച്ചർ സഹായിച്ചു. യോഗത്തിൽ ഇക്കാര്യം പറഞ്ഞു പലകുട്ടികളും പൊട്ടികരഞ്ഞപ്പോഴാണ് ടീച്ചർ ചെയ്ത സഹായത്തെക്കുറിച്ച് ഒപ്പമുണ്ടായിരുന്ന അധ്യാപകർ പോലും അറിഞ്ഞത്.
Also Read- World Menstrual Hygiene Day 2021 | വിശേഷ ദിവസത്തിന്റെ പ്രമേയവും പ്രാധാന്യവും ഉദ്ധരണികളും
advertisement
ഇതിനിടെ, ആശംസയുമായി കൃഷി മന്ത്രി പി പ്രസാദിനെ യോഗത്തിൽ എത്തിച്ചും വിദ്യാർഥികൾ ടീച്ചറെ അമ്പരപ്പിച്ചു. ടീച്ചർക്കായി ഒരു സർപ്രൈസ് കരുതി വച്ചിട്ടുണ്ടെന്നും ഒരു വിഐപി മീറ്റിൽ പങ്കെടുക്കുമെന്നും മാത്രമാണ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതിനിധിയായ ഡോ. പ്രമീള സ്വാഗത പ്രസംഗത്തിൽ അറിയിച്ചത്. പൂർവവിദ്യാർഥികളും അധ്യാപകരുമല്ലാതെ കുറച്ചു പ്രമുഖ വ്യക്തിത്വങ്ങൾ കൂടി പങ്കെടുക്കും എന്ന് മാത്രമാണ് സൂചന നൽകിയത്. വൈസ് ചാൻസലർ ഡോ.ധർമരാജ് അടാട്ട് ഉദ്‌ഘാടന പ്രസംഗത്തിന് എത്തിയപ്പോൾ അദ്ദേഹമാണ് വി ഐ പി എന്ന് ടീച്ചർ കരുതി. പിന്നീടാണ് ആശംസയുമായി കൃഷി മന്ത്രി എത്തിയത്.
Also Read- ഇനി ഇരുചക്ര വാഹനങ്ങളിലും സീറ്റ് ബെൽറ്റ്; പേറ്റന്റിന് അപേക്ഷിച്ച് ഇറ്റാലിയൻ കമ്പനി
മൂന്ന് പതിറ്റാണ്ട് അധ്യാപികയായ ഡോ. സുധർമണി 26 വർഷവും സംസ്‌കൃത സർവകലാശാലയിലായിരുന്നു. മാതൃത്വത്തിന്റെ മുഖമുള്ള അധ്യാപികയാണെന്ന് അറിഞ്ഞതോടെയാണ് യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തതെന്നു മന്ത്രി പ്രസാദ് പറഞ്ഞു. മികച്ച പ്രബന്ധത്തിനുള്ള സ്വർണ മെഡൽ പുരസ്കാരവും നിരവധി അവാർഡുകളും നേടിയ ഡോ.സുധർമണി മഹാത്മാഗാന്ധി സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം കൂടിയാണ്. അധ്യാപികയെ അഭിനന്ദിച്ചതിനൊപ്പം സാമൂഹിക അകലവും അടച്ചിടലും നേരിടുന്ന ഇക്കാലത്ത് വീട്ടുവളപ്പിലെ കൃഷിയിലേക്ക് തിരിയണമെന്ന് ആഹ്വാനം ചെയ്യാനും മന്ത്രി മറന്നില്ല.
വിദ്യാർത്ഥികളുടെ സർപ്രൈസ് മന്ത്രിയെ കൊണ്ട് അവസാനിപ്പിച്ചില്ല കവി ശരത് ചന്ദ്രവർമ്മയുടെ പ്രഭാഷണം, വണ്ടൻമേട് സർക്കിൾ ഇൻസ്പെക്ടർ വി എസ് നവാസിന്റെ കവിതാലാപനം, പ്രശസ്ത ഗായിക സൗമ്യ സുനിലിന്റെ ഗാനം, പ്രശസ്ത നർത്തകി സീമാ തിലകിന്റെ നൃത്തം എന്നിവയും ഓൺലൈനായി നടത്തി. എഴുത്തുകാരിയും അധ്യാപികയുമായ ദീപയും ചടങ്ങിൽ സംസാരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരും പൂർവവിദ്യാർഥികളും ഗൂഗിൾ മീറ്റിൽ പങ്കെടുത്തു. ബിനീഷ് പുരുഷോത്തമനായിരുന്നു യോഗത്തിന്റെ മുഖ്യസംഘാടകൻ.