TRENDING:

പാലാരിവട്ടം പാലം അഴിമതിക്കേസിൽ  മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

Last Updated:

വീണ്ടും ജാമ്യാപേക്ഷ  സമർപ്പിക്കാൻ ആണ് ഇബ്രാഹിംകുഞ്ഞിന്റെ നീക്കം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് വിജിലൻസ് സംഘം ചോദ്യം ചെയ്തത്. കോടതി അനുവദിച്ച സമയത്തിൽ നിന്നും അര മണിക്കൂർ മുൻപേ ചോദ്യം ചെയ്യൽ പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി.
advertisement

വിജിലൻസ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ചോദ്യം ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമോ എന്ന കാര്യത്തിൽ തീരുമാനം പിന്നീട് ഉണ്ടാകുമെന്നും ചോദ്യം ചെയ്തത് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

You may also like:Kerala Lottery Result Win Win W 592 Result | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി [NEWS] 'രാജ്ഞിയേക്കാൾ സമ്പന്നൻ'; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാക്ക് കുടുംബസ്വത്ത് വെളിപ്പെടുത്തിയില്ലെന്ന് റിപ്പോർട്ട് [NEWS]

advertisement

ചോദ്യം ചെയ്യലിനോട് ഇബ്രാഹിം കുഞ്ഞ് സഹകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോടതിയെ അറിയിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇബ്രാഹിം കുഞ്ഞിനെ രണ്ട് ഘട്ടമായാണ് വിജിലൻസ് ചോദ്യം ചെയ്തത്. ഒമ്പതു മണി മുതൽ 12 മണി വരെയായിരുന്നു  ആദ്യഘട്ട ചോദ്യം ചെയ്യൽ നടന്നത്.

കോടതി ഉപാധികൾ പാലിച്ചു കൊണ്ടായിരുന്നു ചോദ്യം ചെയ്യൽ. ഓരോ മണിക്കൂറിലും 15 മിനിറ്റ് വിശ്രമത്തിന് അനുവദിച്ചിരുന്നു. ചോദ്യം ചെയ്യൽ ചികിത്സയെ ബാധിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു.

advertisement

ചട്ടങ്ങൾ മറികടന്ന്  എട്ടു കോടി 25 ലക്ഷം രൂപ മുൻകൂറായി ആർ ഡി എസ് കമ്പനിക്ക് നൽകിയതിൽ ഇബ്രാഹിം കുഞ്ഞിനുള്ള പങ്കിനെ കുറിച്ചാണ് വിജിലൻസ് ചോദിച്ചറിഞ്ഞത്. ഫയലുകൾ ഒപ്പിട്ടത് അടക്കമുള്ള കാര്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടായി.

ക്രമവിരുദ്ധമായി ഒന്നും ആർ ഡി എസ് കമ്പനിക്ക് ചെയ്തു നൽകിയിട്ടില്ലെന്നാണ് ഇബ്രാഹിം കുഞ്ഞ് ആവർത്തിക്കുന്നത്. അതേസമയം വീണ്ടും ജാമ്യാപേക്ഷ  സമർപ്പിക്കാൻ ആണ് ഇബ്രാഹിംകുഞ്ഞിന്റെ നീക്കം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലാരിവട്ടം പാലം അഴിമതിക്കേസിൽ  മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
Open in App
Home
Video
Impact Shorts
Web Stories