പാലാരിവട്ടം പാലം അഴിമതിക്കേസ്; വി കെ ഇബ്രാഹിം കുത്തിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു
- Published by:Gowthamy GG
- news18-malayalam
Last Updated:
ചോദ്യം ചെയ്യലിനിടയിൽ ചികിത്സ തടസപ്പെടുത്തരുതെന്നാണ് പ്രധാന ഉപാധി. ചോദ്യം ചെയ്യൽ സംഘത്തിൽ മൂന്ന് പേർ മാത്രമേ പാടുള്ളൂ.
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻ മന്ത്രി വി കെ ഇബ്രാഹിം കുത്തിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു. ആശുപത്രിയിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ സംഘമാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നത്.
രാവില 9 മണി മുതൽ 12 മണി വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ 5 വരെയുമാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലന്‍സിന് അനുമതി ലഭിച്ചിട്ടുള്ളത്. ഉപാധികളോടെയാണ് ചോദ്യം ചെയ്യലിന് അനുമതി.
ചോദ്യം ചെയ്യലിനിടയിൽ ചികിത്സ തടസപ്പെടുത്തരുതെന്നാണ് പ്രധാന ഉപാധി. ചോദ്യം ചെയ്യൽ സംഘത്തിൽ മൂന്ന് പേർ മാത്രമേ പാടുള്ളൂ. ഒരു മണിക്കൂർ ചോദ്യം ചെയ്താൽ 15 മിനിറ്റ് വിശ്രമം അനുവദിയ്ക്കണം. മാനസിക-ശാരീരിക പീഡനമുണ്ടാകരുത്. ചോദ്യം ചെയ്യലിന് മുന്നോടിയായി അന്വേഷണ ഉദ്യോഗസ്ഥർ കോവിഡ‍് പരിശോധന നടത്തണം.
advertisement
ഉപാധികൾ ഉറപ്പുവരുത്തുന്നതിന് കോടതി ഉത്തരവിന്റെ പകർപ്പ് ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കും ലഭ്യമാക്കിയിട്ടുണ്ട്. നാല് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിരുന്നുവെങ്കിലും ഒരു ദിവസം ചോദ്യം ചെയ്യാൻ മാത്രമാണ് കോടതി വിജിലൻസിന് അനുമതി നൽകിയത്.
മെഡിക്കൽ ബോർഡ് റിപ്പോർട്ട് പരിഗണിച്ചാണ് അനുമതി ഒരു ദിവസമാക്കിയത്. ഇബ്രാഹിം കുഞ്ഞിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2020 10:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലാരിവട്ടം പാലം അഴിമതിക്കേസ്; വി കെ ഇബ്രാഹിം കുത്തിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു