• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാരിവട്ടം അഴിമതി പാലം രണ്ട് ദിവസം കൂടി; പൊളിക്കൽ അവസാന ഘട്ടത്തിൽ

പാലാരിവട്ടം അഴിമതി പാലം രണ്ട് ദിവസം കൂടി; പൊളിക്കൽ അവസാന ഘട്ടത്തിൽ

രണ്ടര മാസമാണ് പൊളിയ്ക്കുതിന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കരാര്‍ ഏറ്റെടുത്ത പള്ളാശ്ശേരി എര്‍ത്ത് വര്‍ക്കേഴ്‌സിന് ഇതിനായി 57 ദിവസം മാത്രമാണ് വേണ്ടി വന്നത്.

പാലാരിവട്ടം പാലം

പാലാരിവട്ടം പാലം

  • Share this:
    കൊച്ചി: പാലാരിവട്ടം പാലം പൊളിയ്ക്കുന്നത് 2 ദിവസത്തിനകം പൂര്‍ത്തിയാകും. പ്രതീക്ഷിച്ചതിനെക്കാള്‍ 2 ആഴ്ച്ചകള്‍ക്ക് മുമ്പാണ് പാലം പൊളിയ്ക്കല്‍ പൂര്‍ത്തിയാക്കുന്നത്. നിര്‍മ്മാണ തകരാറിനെത്തുടര്‍ന്ന് പാലാരിവട്ടം പാലം പൊളിയ്ക്കാന്‍ തുടങ്ങിയത് സെപ്റ്റംബര്‍ 28നാണ്.

    രണ്ടര മാസമാണ് പൊളിയ്ക്കുതിന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കരാര്‍ ഏറ്റെടുത്ത പള്ളാശ്ശേരി എര്‍ത്ത് വര്‍ക്കേഴ്‌സിന് ഇതിനായി 57 ദിവസം മാത്രമാണ് വേണ്ടി വന്നത്. പാലത്തിന് മുകളിലെ ടാറുകള്‍ നീക്കം ചെയ്താതിരുന്നു ജോലിയുടെ തുടക്കം. പിന്നീട് ഗര്‍ഡറുകളും സ്ലാബുകളും ഓരോന്നായി മുറിച്ച് മാറ്റി.

    പിയര്‍ ക്യാപ്പുകളും നീക്കം ചെയ്തു. മറ്റ് ജോലികള്‍ രണ്ട് ദിവസത്തിനകം പൂർത്തിയാക്കാനാകുമെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു. പാലം പൊളിച്ച് നീക്കുതിനൊപ്പം നിര്‍മ്മാണ പ്രവര്‍ത്തികളും പുരോഗമിയ്ക്കുകയാണ്.

    You may also like:വെള്ളം കുടിക്കേണ്ടത് എപ്പോൾ, എങ്ങനെ; വെള്ളം കുടിക്കുന്നതിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    8 മാസത്തിനകം പുതിയ പാലത്തിലൂടെ വാഹനം ഓടിയ്ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിയമസഭ തെരെഞ്ഞെടുപ്പിന് മുന്‍പ് തന്നെ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാരിന്റെ നീക്കം.

    You may also like:മമ്മൂട്ടിയും മോഹൻലാലും മുരളിയും ഒപ്പം പ്രിയദർശനും; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

    അതേസമയം, പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യപേക്ഷയും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ വിജിലൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാൽ നവംബർ 30 തിങ്കളാഴ്ച ആശുപത്രിയിൽ ഉപാധികളോടെ ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചു. ആരോഗ്യ സ്ഥിതി സംബന്ധിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് കോടതി ഉത്തരവ്.

    തിങ്കളാഴ്ച്ച രാവിലെ 9 മുതൽ 12 വരെയും വൈകിട്ട് മൂന്നു മുതൽ 5 വരെയും ആശുപത്രിയിലെത്തി വിജിലൻസിന് ചോദ്യം ചെയ്യാം. വിജിലൻസിനു മുൻപാകെ ഏഴ് നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്.
    Published by:Naseeba TC
    First published: