TRENDING:

Kerala Local Body Election 2020 Result | അഭിമന്യുവിന്റെ വീട് ഉൾപ്പെടുന്ന വാർഡിലും വട്ടവട പഞ്ചായത്തിലും എൽ ഡി എഫ് പടിക്കു പുറത്ത്

Last Updated:

രണ്ടാം സ്ഥാനത്ത് എത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി ഡി ബാലമുരുകൻ 79 വോട്ടുകളാണ് നേടിയത്. എന്നാൽ, സി പി എം സ്ഥാനാർത്ഥിയായ സുബ്രഹ്മണ്യന് 55 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: എറണാകുളം മഹാരാജാസ് ക്യാംപസിൽ വച്ച് കൊല്ലപ്പെട്ട വിദ്യാർത്ഥി നേതാവ് അഭിമന്യുവിന്റെ വീട് ഉൾപ്പെടുന്ന വട്ടവട പഞ്ചായത്തിൽ എൽ ഡി എഫിന് തോൽവി. പഞ്ചായത്ത് ഭരണം എൽ ഡി എഫിൽ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു. ഇടതുകോട്ടയായ വട്ടവടയിൽ ഇത്തവണ ഏഴു സീറ്റുകളിലാണ് യു ഡി എഫ് വിജയിച്ചത്.
advertisement

ഏഴു സീറ്റുകളിൽ വിജയിച്ച യു ഡി എഫ് പഞ്ചായത്ത് ഭരണം എൽ ഡി എഫിൽ നിന്ന് പിടിച്ചെടുത്തു. പഞ്ചായത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് ബി ജെ പി ആണ്. ബി ജെ പി മൂന്ന് സീറ്റുകൾ നേടി. എൽ ഡി എഫിന് രണ്ട് സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.

You may also like:Kerala Local Body Election 2020 Result | താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം [NEWS]Kerala Lottery Result - Akshaya AK 476 Announced | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ [NEWS] Kerala Local Body Election 2020 Result| വോട്ടെണ്ണലിന്‍റെ തലേദിവസം മരിച്ച മലപ്പുറത്തെ LDF സ്ഥാനാര്‍ഥിക്ക് ജയം [NEWS]

advertisement

അഭിമന്യുവിന്റെ വീട് ഉൾപ്പെടുന്ന വട്ടവട ഗ്രാമ പഞ്ചായത്തിലെ കൊട്ടക്കാമ്പൂർ ഈസ്റ്റ് വാർഡിലാണ് ബി ജെ പി വിജയിച്ചത്. ഇവിടെ സി പി എമ്മിന് മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ഇവിടെ ബി ജെ പി സ്ഥാനാർത്ഥിയായ കുപ്പുസ്വാമി 131 വോട്ട് നേടിയാണ് വിജയിച്ചത്.

രണ്ടാം സ്ഥാനത്ത് എത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി ഡി ബാലമുരുകൻ 79 വോട്ടുകളാണ് നേടിയത്. എന്നാൽ, സി പി എം സ്ഥാനാർത്ഥിയായ സുബ്രഹ്മണ്യന് 55 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 Result | അഭിമന്യുവിന്റെ വീട് ഉൾപ്പെടുന്ന വാർഡിലും വട്ടവട പഞ്ചായത്തിലും എൽ ഡി എഫ് പടിക്കു പുറത്ത്
Open in App
Home
Video
Impact Shorts
Web Stories