ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 22 പേരും ഈഴവ വിഭാഗത്തിൽ നിന്ന് 13 പേരും എസ് സി വിഭാഗത്തിൽ നിന്ന് 10 പേരും എസ് റ്റി വിഭാഗത്തിൽ നിന്ന് രണ്ടു പേരും ഒ ബി സിയിൽ നിന്ന് ആറു പേരുമാണ് കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചത്. മുസ്ലിം സമുദായത്തിൽ നിന്ന് എട്ടു പേരും കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഇടം കണ്ടെത്തി.
Breaking | മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് രാജിവെച്ചു;കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്തു
advertisement
സ്ഥാനാർഥി പ്രഖ്യാപനത്തിനായുള്ള വാർത്താ സമ്മേളനത്തിനായി മുല്ലപ്പള്ളി രാമചന്ദ്രൻ കൊണ്ടുവന്ന സ്ഥാനാർഥികളുടെ പേരു വിവരങ്ങളുടെ പട്ടികയ്ക്ക് ഒപ്പമായിരുന്നു ജാതി സമവാക്യങ്ങൾ വ്യക്തമാക്കുന്ന കണക്ക് പരാമർശിക്കുന്ന കുറിപ്പും ഉണ്ടായിരുന്നത്. കൂടാതെ, സ്ഥാനാർഥികളുടെ വിദ്യാഭ്യാസ യോഗ്യതയുടെ കണക്കുകളും പ്രായവും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാനാർഥികളുടെ പ്രായം ഇങ്ങനെ. 25 മുതൽ 50 വയസ് വരെ പ്രായത്തിന് ഇടയിലുള്ള 46 സ്ഥാനാർഥികൾ, 51 മുതൽ 60 വയസ് വരെ പ്രായമുള്ള 22 സ്ഥാനാർഥികൾ, 60 മുതൽ 70 വയസ് വരെ പ്രായമുള്ള 15 സ്ഥാനാർഥികൾ, 70 വയസിന് മുകളിലുള്ള മൂന്നു സ്ഥാനാർഥികൾ - ഇങ്ങനെയാണ് സ്ഥാനാർഥികളുടെ പ്രായം.
രണ്ടു മുന്നണികളിലെ കേരളാകോൺഗ്രസിന് ആകെ 26 സീറ്റ്; നാലു മണ്ഡലങ്ങളിൽ നേർക്കുനേർ ജോസഫും ജോസും
ഇത് മാത്രമല്ല, സ്ഥാനാർഥികളുടെ വിദ്യാഭ്യാസ യോഗ്യതയും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പതിനഞ്ചു പേരാണ് ബിരുദ യോഗ്യതയ്ക്ക് താഴെയുള്ളവർ. ബിരുദമുള്ള 42 പേർ, ബിരുദാന്തരബിരുദമുള്ള 12 പേർ, പി എച്ച് ഡി യോഗ്യതയുള്ള രണ്ടു പേർ, മെഡിക്കൽ മേഖലയിൽ നിന്നുമുള്ള രണ്ടു പേരുമാണ് സ്ഥാനാർഥി പട്ടികയിൽ ഇടം കണ്ടെത്തിയത്.
കോൺഗ്രസ് നിയമസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
നീണ്ട ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ഒടുവിലാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെസ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുല്ലപ്പള്ളി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
മികച്ച പട്ടികയ്ക്കാണ് ഹൈക്കമാൻഡ് അംഗീകാരം നൽകിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു. എല്ലാ അർത്ഥത്തിലും പുതുമയുള്ള പട്ടികയാണ് ഇത്തവണത്തേതെന്ന് കെ പി സി സി അധ്യക്ഷൻ പറഞ്ഞു. 92 സീറ്റിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്. 86 സീറ്റുകളിലെ സ്ഥാനാർഥികളുടെ ലിസ്റ്റ് മാത്രമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. കൽപറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി മണ്ഡലങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമായി വന്നതിനാൽ അതിനു ശേഷം ആയിരിക്കും ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക.