ന്യൂഡൽഹി: നീണ്ട ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ കേരള നിയമസഭാ
തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക ആയി. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം അറിയിച്ചത്
മികച്ച പട്ടികയ്ക്കാണ് ഹൈക്കമാൻഡ് അംഗീകാരം നൽകിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു. എല്ലാ അർത്ഥത്തിലും പുതുമയുള്ള പട്ടികയാണ് ഇത്തവണത്തേതെന്ന് കെ പി സി സി അധ്യക്ഷൻ പറഞ്ഞു.
55 ശതമാനത്തിലേറെ പേർ പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുത്തിരിക്കുന്നു. 92 സീറ്റിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്. 86 സീറ്റുകളിലെ സ്ഥാനാർഥികളുടെ ലിസ്റ്റ് മാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. കൽപറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി മണ്ഡലങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമായി വന്നതിനാൽ അതിനു ശേഷം ആയിരിക്കും ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. 25 മുതൽ 50 വയസ് വരെയുള്ള 46 പേർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.
കാസർകോട്
ഉദുമ - പെരിയ ബാലകൃഷ്ണൻ
കാഞ്ഞങ്ങാട് - പി.വി സുരേഷ്
കണ്ണൂർ
തളിപ്പറമ്പ് - അബ്ദുൾ റഷീദ് പി.വി
തലശ്ശേരി - എം.പി അരവിന്ദാക്ഷൻ
പേരാവൂർ - അഡ്വ. സണ്ണി ജോസഫ്
ഇരിക്കൂർ - സജീവ് ജോസഫ്
കണ്ണൂർ - സതീശൻ പാച്ചേനി
പയ്യന്നൂർ - എം.പ്രദീപ് കുമാർ
കല്യാശ്ശേരി - ബ്രിജേഷ് കുമാർ
വയനാട്
സുൽത്താൻ ബത്തേരി - ഐ സി ബാലകൃഷ്ണൻ
മാനന്തവാടി - പി.കെ ജയലക്ഷ്മി
കോഴിക്കോട്
നാദാപുരം - അഡ്വ.പ്രദീപ് കുമാർ
ബാലുശ്ശേരി-ധർമ്മജൻ ബോൾഗാട്ടി
കോഴിക്കോട് - വി എം അഭിജിത്ത്
ബേപ്പൂർ - പി എം നിയാസ്
കൊയിലാണ്ടി - എൻ സുബ്രഹ്മണ്യം
മലപ്പുറം
പൊന്നാനി - എം എം രോഹിത്ത്
വണ്ടൂർ - എ പി അനിൽകുമാർ
പാലക്കാട്
തൃത്താല - വി ടി ബൽറാം
ഒറ്റപ്പാലം - പി ആർ സരിൻ
ഷൊർണൂർ - ടി എച്ച് ഫിറോസ് ബാബു
ആലത്തൂർ - പാളയം പ്രദീപ്
തരൂർ - കെ എ ഷീബ
ആലത്തൂർ - പാളയം പ്രദീപ്
തൃശൂർ
കുന്ദംകുളം - കെ.ജയശങ്കർ
മണലൂർ - വിജയ ഹരി
വടക്കാഞ്ചേരി - അനിൽ അക്കര
ഒല്ലൂർ - ജോസ് വെള്ളൂർ
തൃശൂർ - പത്മജ വേണുഗോപാൽ
നാട്ടിക -സുനിൽ ലാലൂർ
കയ്പമംഗലം - ശേഭ സുബിൻ
ചാലക്കുടി - ടി ജെ സനീഷ് കുമാർ
ചേലക്കര - പി സി ശ്രീകുമാർ
കൊടുങ്ങല്ലൂർ - എം പി ജാക്സൺ
പുതുക്കാട് - അനിൽ അന്തിക്കാട്
എറണാകുളം
കൊച്ചി - ടോണി ചമ്മിണി
വൈപ്പിന്‍ - ദീപക് ജോയ്
തൃക്കാക്കര - പി.ടി തോമസ്
പെരുമ്പാവൂര്‍ - എല്‍ദോസ് കുന്നപ്പള്ളി
എറണാകുളം - ടി ജെ വിനോദ്
തൃപ്പുണിത്തുറ - കെ ബാബു
കുന്നത്തുനാട് - വി പി സജീന്ദ്രന്‍
ആലുവ - അൻവർ സാദത്ത്
മൂവാറ്റുപുഴ - മാത്യു കുഴൽനാടൻ
അങ്കമാലി - റോജി എം ജോൺ
പറവൂർ - വി ഡി സതീശൻ
ഇടുക്കി
ദേവികുളം - ഡി കുമാർ
പീരുമേട് - സിറിയക് തോമസ്
ഉടുമ്പൻചോല - ഇ എം അഗസ്തി
കോട്ടയം
വൈക്കം - ഡോ പി ആർ സോന
കാഞ്ഞിരപ്പള്ളി - ജോസഫ് വാഴയ്ക്കൻ
പൂഞ്ഞാർ - ടോമി കല്ലാനി
കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി - ഉമ്മൻ ചാണ്ടി
ആലപ്പുഴ
ചെങ്ങന്നൂർ - എം മുരളി
കായംകുളം - അരിത ബാബു
അമ്പലപ്പുഴ - അഡ്വ എം ലിജു
ചേർത്തല - എസ് ശരത്
അരൂർ - ഷാനിമോൾ ഉസ്മാൻ
ഹരിപ്പാട് - രമേശ് ചെന്നിത്തല
മാവേലിക്കര - കെ കെ ഷാജു
ആലപ്പുഴ - കെ എസ് മനോജ്
പത്തനംതിട്ട
ആറന്മുള - കെ ശിവദാസൻ നായർ
റാന്നി - റിങ്കു ചെറിയാൻ
കോന്നി - റോബിൻ പീറ്റർ
അടൂർ - എം ജി കണ്ണൻ
കൊല്ലം
കൊല്ലം - ബിന്ദു കൃഷ്ണ
കരുനാഗപ്പള്ളി - സി ആർ മഹേഷ്
കൊട്ടാരക്കര - രശ്മി ആർ
ചടയമംഗലം - എം എം നസീർ
ചാത്തന്നൂർ - പീതാംബര കുറുപ്പ്
പത്തനാപുരം - ജ്യോതികുമാർ ചാമക്കാല
തിരുവനന്തപുരം
വർക്കല - ബി ആർ എം ഷഫീർ
ചിറയിൻകീഴ് - ബി എസ് അനൂപ്
നെടുമങ്ങാട് - പി എസ് പ്രശാന്ത്
വാമനാപുരം - ആനാട് ജയൻ
കഴക്കൂട്ടം - ഡോ എസ് എസ് ലാൽ
നേമം - കെ മുരളീധരൻ
തിരുവനന്തപുരം - വി എസ് ശിവകുമാർ
കാട്ടാക്കട - മലയിൻകീഴ് വേണുഗോപാൽ
അരുവിക്കര - കെ എസ് ശബരിനാഥൻ
നെയ്യാറ്റിൻകര - ആർ ശെൽവരാജ്
കോവളം - എം വിൻസെന്റ്
പാറശ്ശാല - അൻസജിത റസ്സൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Congress, Kpcc president mullappally ramachandran