Also Read-മകനെ പീഡിപ്പിച്ചെന്ന കേസ്; പ്രതിയായ അമ്മയ്ക്ക് ജാമ്യം
വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നും ധർമജന്‍ ബോള്‍ഗാട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് പ്രചരണമുയര്‍ന്നത്. മത്സരിക്കുന്നത് സംബന്ധിച്ച് ഇതുവരെ ആലോചനകള്‍ നടന്നിട്ടില്ലെന്നായിരുന്നു ധർമജന്റെ ആദ്യ പ്രതികരണം. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമെടുക്കേണ്ടത് എ.ഐ.സി.സിയും കെ.പി.സി.സിയുമാണെന്നാണ് ധർമജൻ ന്യൂസ് 18 നോട് പ്രതികരിച്ചത്.
advertisement
പുതുമുഖങ്ങളെ പരിഗണിക്കുന്നു എന്നതും താന്‍ മണ്ഡലത്തില്‍ തന്നെ താമസിക്കുന്നു എന്നതും പരിഗണിച്ചായിരിക്കും താന്‍ സ്ഥാനാര്‍ത്ഥിയാവും എന്നതരത്തില്‍ പ്രചാരണമുണ്ടായത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ ക്ഷണിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് വരട്ടെ, അപ്പോള്‍ കാണാമെന്നായിരുന്നു ധർമജന്റെ മറുപടി.
ആറാംക്ലാസുമുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പാര്‍ട്ടിയ്ക്കുവേണ്ടി സമരം ചെയ്തും പ്രവര്‍ത്തനങ്ങള്‍ നടത്തിയും ജയില്‍വാസം പോലും അനുഭവിച്ചിട്ടുണ്ട്. അടിമുടി രാഷ്ട്രീയക്കാരനായ താന്‍ ഇനി രാഷ്ട്രീയത്തിലേക്ക് പ്രത്യേകിച്ച് ഇറങ്ങേണ്ടതില്ല. ധർമജന്‍ പറയുന്നു.
Also Read-മാസ്ക് ധരിച്ചില്ല: വിദേശസഞ്ചാരികളെ കൊണ്ട് 'പുഷ് അപ്പ്'എടുപ്പിച്ച് പൊലീസ്
മുന്‍ മന്ത്രി എസ്.ശര്‍മ്മയാണ് നിലവില്‍ വൈപ്പിന്‍ എം.എല്‍.എ ഇത്തവണ ശര്‍മ്മ മത്സരരംഗത്തുണ്ടാവില്ലെന്നാണ് സൂചന. മണ്ഡലം നിലനിര്‍ത്താന്‍ ഇടതുമുന്നണി ഇത്തവണ ആരെ കളത്തിലിറക്കും എന്നതും വ്യക്തമായിട്ടില്ല. കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയിലെത്തിയാല്‍ മത്സരത്തിനായി പരിഗണിയ്ക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നുമാണ് വൈപ്പിന്‍.