മാസ്ക് ധരിച്ചില്ല: വിദേശസഞ്ചാരികളെ കൊണ്ട് 'പുഷ് അപ്പ്'എടുപ്പിച്ച് പൊലീസ്

Last Updated:

നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വിദേശികളെ നാടു കടത്തുമെന്നും ബാലി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും ഇത്തരത്തിൽ നാടുകടത്തിയതായി റിപ്പോർട്ടുകളില്ല.

കോവിഡ് മഹാമാരി ആഗോള തലത്തിൽ ജനങ്ങളെ പിടിച്ചുലച്ചിരിക്കുകയാണ്. രോഗത്തിനെതിരായ വാക്സിനെത്തിയത് ആശ്വാസം പകർന്നിട്ടുണ്ടെങ്കിലും മഹാമാരിയെ ഇതുവരെ പൂർണ്ണമായും നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. രോഗവ്യാപനം നിയന്ത്രിക്കാൻ പല രാജ്യങ്ങളും കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഇറക്കിയിട്ടുണ്ട്. മാസ്ക് നിർബന്ധമാക്കൽ, സാമൂഹിക അകലം തുടങ്ങി കോവിഡ് പ്രതിരോധ നിർദേശങ്ങൾ കൃത്യമായി തന്നെ പിന്തുടരണമെന്നാണ് നിർദേശം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്ക് പിഴയടക്കം ശിക്ഷയുമുണ്ട്. പല രാജ്യങ്ങളിലും പല തരത്തിലാണ് ശിക്ഷാ രീതികൾ.
എന്നാലിപ്പോൾ വൈറലാകുന്നത് ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു വീഡിയോയാണ്. മാസ്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയ വിദേശ സഞ്ചാരികൾക്ക് പൊലീസ് നൽകിയ ശിക്ഷയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പൊതുസ്ഥലത്ത് സഞ്ചാരികളെ കൊണ്ട് പുഷ് അപ്പ് എടുപ്പിച്ചായിരുന്നു ശിക്ഷ. മാസ്ക് ധരിക്കാത്തവർക്ക് അമ്പത് പുഷ് അപ്പ്. ശരിയായ രീതിയിൽ ധരിക്കാത്തവർക്ക് പതിനഞ്ച് പുഷ് അപ്പ് എന്നിങ്ങനെയായിരുന്നു ശിക്ഷ.
advertisement
ഇന്തോനേഷ്യയിലെ ബാലിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കടുത്ത ചൂടിൽ പൊതുനിരത്തിൽ പുഷ് അപ്പ് ചെയ്യുന്ന ആളുകളാണ് ദൃശ്യങ്ങളിൽ. ഇവർക്ക് ചുറ്റും പൊലീസുകാരുടെ ഒരു പട തന്നെയുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബാലിയിൽ അധികൃതർ പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമാക്കിയത്. എന്നാൽ പലപ്പോഴും ടൂറിസ്റ്റുകൾ ഈ നിർദേശം പാലിക്കാറില്ലെന്നാണ് അധികൃതർ പറയുന്നത്.
advertisement
പൊലീസ് പിടികൂടുന്നവർക്ക് ഏതാണ്ട് അഞ്ഞൂറ് രൂപയാണ് ഇവിടെ പിഴ. കാശ് നൽകാനില്ലാത്തവരോടാണ് പുഷ് അപ്പ് എടുക്കാൻ ആവശ്യപ്പെടുന്നത്. ' മാസ്ക് ഇല്ലാത്തവരോട് 50 പുഷ് അപ്പ് വരെ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ശരിയായ രീതിയിൽ ധരിക്കാത്തവരോട് 15 ഉം എന്നാണ് സുരക്ഷ ഉദ്യോഗസ്ഥൻ ഗസ്തി അഗങ് കെതുത് സൂര്യനെഗര അറിയിച്ചത്. മാസ്ക് ധരിക്കാത്തതിന് പിടികൂടുമ്പോൾ നിർദേശങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് പലരും പറയുന്നത്. മറ്റു ചിലർ മറന്നു പോയെന്നും ചിലർ ചീത്തയായിപ്പോയെന്നുമൊക്കെ ന്യായങ്ങൾ നിരത്തുമെന്നും ഉദ്യോഗസ്ഥൻ പറയുന്നു.
advertisement
നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വിദേശികളെ നാടു കടത്തുമെന്നും ബാലി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും ഇത്തരത്തിൽ നാടുകടത്തിയതായി റിപ്പോർട്ടുകളില്ല.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മാസ്ക് ധരിച്ചില്ല: വിദേശസഞ്ചാരികളെ കൊണ്ട് 'പുഷ് അപ്പ്'എടുപ്പിച്ച് പൊലീസ്
Next Article
advertisement
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
  • മുഹമ്മദ് കനി അഫ്രാരിസ് എം.കോം ഒന്നാം റാങ്കോടെ പാസായി, അനുജന്റെ സ്വപ്നം സഫലമാക്കി.

  • സഹോദരന് വേണ്ടി പഠനം ഉപേക്ഷിച്ച സഫ്രാരിസ്, കുടുംബത്തിന്റെ ആശ്രയമായി.

  • അഫ്രാരിസ് അടുത്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement