News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 22, 2021, 9:49 AM IST
രാത്രി ഉറങ്ങാൻ കിടന്നെങ്കിലും ഇടയ്ക്ക് ഭാര്യ എണീറ്റപ്പോൾ സുരേഷിനെ കണ്ടില്ല. ബാത്ത്റൂമിൽ പോയാതാകാമെന്നാണ് ആദ്യം കരുതിയത്.
ആലപ്പുഴ: മകളെ കര്‍ണാടകയിലെ നഴ്സിംഗ് സ്കൂളിൽ ചേര്‍ത്ത് മടങ്ങിയ പിതാവിന്‍റെ മൃതദേഹം റെയിൽവെ ട്രാക്കിൽ. നീരേറ്റുപുറം കാരിക്കുഴി കുറവുംപറമ്പില്‍ സുരേഷിനെ (48) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയകമകൾ സുധിയുടെ അഡ്മിഷന് വേണ്ടി ചൊവ്വാഴ്ച രാവിലെയാണ് ഭാര്യ ആനിയുമൊത്ത് സുരേഷ് ഹോസ്കോട്ട ശ്രീലക്ഷ്മി നഴ്സിംഗ് സ്കൂളിലെത്തിയത്. മകളെ ചേർത്ത ശേഷം ബുധനാഴ്ച വൈകിട്ട് ബംഗളൂരു ആർ.കെ.പുരം സ്റ്റേഷനിൽ നിന്നും നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. സുരേഷിന്‍റെ മകൾക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാർഥിനികളുടെ ബന്ധുക്കളും മടക്കയാത്രയിൽ ഇവർക്കൊപ്പമുണ്ടായിരുന്നു.
Also Read-
മാസ്ക് ധരിച്ചില്ല: വിദേശസഞ്ചാരികളെ കൊണ്ട് 'പുഷ് അപ്പ്'എടുപ്പിച്ച് പൊലീസ്രാത്രി ഉറങ്ങാൻ കിടന്നെങ്കിലും ഇടയ്ക്ക് ഭാര്യ എണീറ്റപ്പോൾ സുരേഷിനെ കണ്ടില്ല. ബാത്ത്റൂമിൽ പോയാതാകാമെന്നാണ് ആദ്യം കരുതിയത്. അവിടെ നോക്കിയെങ്കിലും കാണാത്തതിനെ തുടർന്ന് ഒപ്പം ഉണ്ടായിരുന്ന ആളുകളെ വിളിച്ചുണര്‍ത്തി ട്രെയിനിൽ അന്വേഷിച്ചു. എവിടെയും കാണാത്തതിനാൽ ട്രെയിൻ തിരുവല്ല സ്റ്റേഷനിലെത്തിയ ശേഷം ആനിയും ഒപ്പമുണ്ടായിരുന്ന ആളുകളും ചേർന്ന് റെയിൽവെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
Also Read-
പുകപോലെ മാഞ്ഞ സുകുമാര കുറുപ്പ്; ചുരുളഴിയാത്ത ദുരൂഹതയ്ക്ക് 37 വയസ്
ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ വേളൂരിൽ റെയിൽവെ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചു. പിന്നാലെ ബന്ധുക്കൾ സ്ഥലത്തെത്തി അത് സുരേഷ് തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുബി,സൂര്യ എന്നിവരാണ് സുരേഷിന്‍റെ മറ്റു രണ്ടു മക്കൾ.
Also Read-
തെരഞ്ഞെടുപ്പ് വരുന്നു; വോട്ടർ ഐഡിയിലെ ഫോട്ടോ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവത്തിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ നിന്നും കണ്ടെടുത്തിരുന്നു. ഒഡീഷ സ്വദേശി ചോട്ടുവിന്‍റെ മൃതദേഹമാണ് അങ്കമാലി-എറണാകുളം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഇയാളുടെ സുഹൃത്തുക്കളായ അസീസ്, ചെങ്കാല എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതക ശ്രമത്തിനിടെ ചോട്ടുവിൻ്റെ ശരീരം റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടതാണെന്ന് പൊലീസ് സംശയിക്കുന്നത്.
Published by:
Asha Sulfiker
First published:
January 22, 2021, 9:49 AM IST