നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഷംന കാസിം ബ്ലാക്മെയിൽ കേസ്: നടൻ ധർമജന്റെ മൊഴി എടുത്തു

  ഷംന കാസിം ബ്ലാക്മെയിൽ കേസ്: നടൻ ധർമജന്റെ മൊഴി എടുത്തു

  നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം സിനിമാ പ്രവർത്തകരിലേക്കും

  ധർമ്മജൻ

  ധർമ്മജൻ

  • Share this:
  കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം സിനിമാ പ്രവർത്തകരിലേക്കും. നടൻ ധർമജൻ ബോൾഗാട്ടി ഉൾപ്പെടെ മൂന്ന് സിനിമാ താരങ്ങളുടെ മൊഴിയെടുക്കും. ഇതിൽ ധർമ്മജന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞു.

  കൊച്ചിയിലെത്തുന്ന ഷംന കാസിമിന്റെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പമാണ് കേസിൽ സിനിമ താരങ്ങളിൽ ചിലരുടെ പേരും ഉയർന്നു കേൾക്കുന്നത്. പ്രതികളിൽ ഒരാളുടെ ഫോണിൽ നിന്ന് ധർമജന്റെ കോൺടാക്ട് നമ്പർ ലഭിച്ചതിനെ തുടർനാണ് ധർമജനെ വിളിപ്പിച്ചത്. പലരും വിളിച്ച കൂട്ടത്തിലുള്ള കോളുകളിൽ ഒന്നായിരിക്കുമിതെന്ന് ധർമ്മജൻ. തമാശക്ക് ആരോ വിളിച്ചതെന്നാണ് കരുതിയത് എന്നും ധർമ്മജൻ മാധ്യമങ്ങളോട് പറഞ്ഞു.

  TRENDING:ഓൺലൈൻ മദ്യകച്ചവടത്തിലും ചതി; ഇരയായത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മുൻ ഉപദേശകൻ [NEWS]എസ്. ജാനകിയമ്മയുടെ ആരോഗ്യ നില: 'എന്തിനീ ക്രൂര വിനോദം'; വികാരാധീനനായി എസ്.പി ബാലസുബ്രഹ്മണ്യം [PHOTOS]'കരിമണല്‍ കടപ്പുറത്ത് ഇട്ടാല്‍ കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ടു പോകും'; തോട്ടപ്പള്ളി സമരത്തിൽ മന്ത്രി ജി. സുധാകരൻ [NEWS]

  മുഖ്യപ്രതികളിൽ ഒരാളായ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ് അറസ്റ്റിലായി. തൃശൂരിൽ നിന്നാണ് ഹാരിസിനെ പിടികൂടിയത്. മറ്റു മുഖ്യപ്രതികളായ റഫീഖും മുഹമ്മദ്‌ ഷരീഫും ഹാരിസും ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഹാരിസ് വഴിയാണ് പ്രതികൾ ഷംനയെ ബന്ധപ്പെട്ടത് എന്നാണ് വിവരം. പെൺകുട്ടികളെ ചതിയിൽ വീഴ്ത്തി സ്വർണക്കടത്തിനു പ്രേരിപ്പിച്ച പരാതിയിൽ കൂടുതൽ കേസുകൾ റെജിസ്റ്റർ ചെയ്തു. വൈകിട്ടോടെ കൊച്ചിയിൽ എത്തുന്ന ഷംനയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തും.
  First published:
  )}