Also Read- എംഎൽഎ മുഹമ്മദ് മുഹ്‌സിനെ തരംതാഴ്ത്തിയ നടപടി; സിപിഐയിൽ അമർഷം; കൂട്ടരാജിക്കൊരുങ്ങി
മൊബൈല്‍ പൊട്ടിത്തെറിച്ചതാണെന്നാണ് സുധീര്‍ഖാന്‍ പൊലീസിന് നല്‍കിയ പ്രാഥമിക മൊഴി. എന്നാല്‍ എങ്ങനെയാണ് പൊള്ളലേറ്റത് എന്നതില്‍ വ്യക്തതയില്ലെന്ന് മാറനല്ലൂര്‍ സി ഐ ജി അനൂപ് പറഞ്ഞു. ആസിഡ് ആക്രമണവും സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഫോറന്‍സിക് പരിശോധനകളുടെ റിപ്പോര്‍ട്ട് വന്നതിനുശേഷമെ വ്യക്തമാകൂ എന്നും സിഐ അറിയിച്ചു.
advertisement
മുഖത്തും ശരീരത്തുമായി 30 ശതമാനത്തോളം പൊള്ളലേറ്റ സുധീർഖാനെ ആദ്യം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പഞ്ചായത്തിലെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് സുധീർ ഖാൻ.
English Summary: Mystery in Thiruvananthapuram Maranalloor panchayat members burn