ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് സ്കൂട്ടറിൽ പോയ നഴ്സിനെ കടന്നു പിടിച്ച സംഭവം: പ്രതിയെ കണ്ടെത്താൻ റൂട്ട് മാപ്പ് തയാറാക്കി പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസ് തീരുമാനം
തൊടുപുഴ: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങിയ നഴ്സിനെ ബൈക്കിൽ പിന്തുടർന്ന് കടന്നു പിടിച്ച സംഭവത്തിൽ രണ്ട് ദിവസമായിട്ടും പ്രതിയെ കണ്ടെത്താനായില്ല. നഴ്സിന്റെ സ്കൂട്ടറി പിന്തുടർന്ന വാഹനം സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ടെങ്കിലും ചിത്രം വ്യക്തമല്ലാത്തതാണ് പൊലീസിനെ കുഴക്കുന്നത്.
കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ഇതിനായി അക്രമി എത്തിയ വഴിയുടെ റൂട്ട് മാപ്പ് പൊലീസ് തയാറാക്കി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസ് തീരുമാനം. തൊടുപുഴ ഡിവൈഎസ്‌പി മധു ബാബു സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
Also Read- റാപ്പിഡോ ബൈക്ക് ഡ്രൈവർ യാത്രക്കിടെ സ്വയംഭോഗം ചെയ്തു; പിന്നീട് Love You സന്ദേശവുമയച്ചെന്ന് യുവതി
advertisement
വ്യാഴാഴ്ച രാത്രി 8.30 ന് തൊടുപുഴ വണ്ണപ്പുറത്തുവെച്ചാണ് സംഭവം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി തിരിയാൻ സ്കൂട്ടർ വേഗം കുറച്ചപ്പോൾ പിന്നാലെ ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ഒച്ച വച്ചതോടെ പ്രതി കടന്നുകളയുകയായിരുന്നു.
Location :
Thodupuzha,Idukki,Kerala
First Published :
July 23, 2023 7:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് സ്കൂട്ടറിൽ പോയ നഴ്സിനെ കടന്നു പിടിച്ച സംഭവം: പ്രതിയെ കണ്ടെത്താൻ റൂട്ട് മാപ്പ് തയാറാക്കി പൊലീസ്