തിരുവനന്തപുരം പോങ്ങനാട് കീഴ്‌പേരൂർ തിരുപാൽ കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇന്ത്യയിൽ സന്ദർശിച്ചിരിക്കേണ്ട ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളുടെ ഗണത്തിൽ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ക്ഷേത്രെത്തെയും. ഗുരുവായൂരും അമ്പലപ്പുഴയും പോലെ പ്രശസ്തമല്ലെങ്കിലും പ്രാദേശികമായി വളരെയധികം അറിയപ്പെടുന്ന ഈ ക്ഷേത്രത്തിൻ്റെ ഖ്യാതി തദ്ദേശീയമായി മാത്രം ഒതുങ്ങി പോവുകയാണ്.
മഹാവിഷ്ണുവിൻ്റെ അവതാരമായ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് കീഴ്പേരൂർ തിരുപാൽ കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. പുരാതന ദ്രാവിഡ വാസ്തുവിദ്യാ ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്, പരബ്രഹ്മത്തിൻ്റെ രൂപം ഉൾക്കൊള്ളുന്ന വൃത്താകൃതിയിലുള്ള ഗർഭഗൃഹത്തിൻ്റെ പുറം ഭിത്തിയിൽ ബ്രഹ്മാവും ശിവനും പ്രത്യക്ഷപ്പെടുന്നു. വേണാട്ടു രാജാക്കന്മാര്‍ പണികഴിപ്പിച്ചതാണ് കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമെന്നാണ് വിശ്വാസം. സംഘകാലത്ത് ഈ പ്രദേശം ഭരിക്കുകയും ഒടുവിൽ വേണാട് രാജ്യമായ കീഴ്പേരൂർ സ്വരൂപമായി മാറുകയും ചെയ്ത രാജ്യത്തിൻ്റെ കുലദൈവമായിരുന്നു കൃഷ്ണൻ.
advertisement
തിരുവിതാംകൂര്‍ രാജവംശത്തിൻ്റെ ആദികുല കോവിലും ഇതു തന്നെയാണ്. ഇവിടത്തെ കൃഷ്ണ വിഗ്രഹം നാല് കൈകളോടു കൂടിയുള്ളതാണ്. ശംഖ്-പാഞ്ചജന്യ, കൗമോദകി, സുദർശന ചക്രം, കൂടാതെ തുളസിമാലയും കൈകളിലേന്തിയുള്ള വിഗ്രഹമാണ് ദർശിക്കാനാവുക. പ്രശസ്ത തമിഴ് ആൾവാർ ഗുരുക്കന്മാർ ഈ ക്ഷേത്രത്തെ 108 ദിവ്യദേശങ്ങളിൽ ഒന്നായി അല്ലെങ്കിൽ വിശുദ്ധ വാസസ്ഥലമായി വിശേഷിപ്പിച്ചിട്ടുണ്ട്.






