advertisement

Kerala Weather: വേനൽമഴ കനക്കും, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ; 5 ജില്ലകളിൽ യെല്ലോ അലർട്ട്

Last Updated:

അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ ആറാം തീയതി വരെ മഴ പെയ്യുമെന്നാണ് വിവരം. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ (5-4-2026) പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ 6-4-2026) പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather: വേനൽമഴ കനക്കും, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ; 5 ജില്ലകളിൽ യെല്ലോ അലർട്ട്
Next Article
advertisement
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലിയ
വിവാദമുണ്ടാക്കുന്നത് എൽഡിഎഫ് തന്ത്രം; വെൽഫെയർ പാർട്ടി നോട്ടീസിൽ പേരുവന്നതെങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്‌ലി
  • വെൽഫെയർ പാർട്ടിയുടെ നോട്ടീസിൽ പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്ന് ഫാത്തിമ തെഹ്ലിയ

  • വിവാദങ്ങൾ ഉണ്ടാക്കുന്നത് എൽഡിഎഫിന്റെ തന്ത്രമാണെന്നും അതിന് മറുപടി നൽകേണ്ടത് കമ്മിറ്റിയാണെന്നും പറഞ്ഞു

  • സമുദായത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി

View All
advertisement