advertisement

'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ; കേരളത്തിലെ പ്രവാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നു'; പ്രധാനമന്ത്രി മോദി

Last Updated:

ലക്ഷക്കണക്കിന് മലയാളികൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും കോൺഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ അവരുടെ സുരക്ഷയെ ബാധിക്കുമെന്നും മോദി

Rapid Read
News18
News18
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളെക്കുറിച്ച് കോൺഗ്രസ് നടത്തുന്ന പ്രസ്താവനകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് നിലപാടുകൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ ജീവിതം അപകടത്തിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവല്ലയിൽ നടന്ന എൻഡിഎയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പരാമർശങ്ങൾ സംഘർഷബാധിത പ്രദേശങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കേരളീയരുടെ വിശ്വാസത്തെ കോൺഗ്രസ് വഞ്ചിച്ചുവെന്നും നിലവിലെ പ്രതിസന്ധി കോൺഗ്രസിന്റെയും അവരുടെ സഖ്യകക്ഷികളുടെയും യഥാർത്ഥ മനോഭാവം തുറന്നുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് മലയാളികൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും കോൺഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകൾ അവരുടെ സുരക്ഷയെ ബാധിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിൽ കഴിയുന്ന ഇന്ത്യക്കാരെ അപകടത്തിലാക്കുന്ന തരത്തിലുള്ള പരാമർശങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധമാണ് ഈ പ്രതിസന്ധി ഘട്ടത്തിലും പൗരന്മാരെ സംരക്ഷിക്കാൻ സഹായിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗൾഫ് രാഷ്ട്രങ്ങളുമായി തന്റെ സർക്കാരിനുള്ള ഊഷ്മളമായ ബന്ധമാണ് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കോൺഗ്രസ് അനാവശ്യ ഭീതി പടർത്തുകയാണെന്നും ഇന്ത്യയുടെ വിദേശബന്ധങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തന്നെ രാഷ്ട്രീയമായി ആക്രമിക്കാൻ വേണ്ടി മാത്രം പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് കോൺഗ്രസ് നടത്തുന്നതെന്ന് പ്രധാനമന്ത്രി വിമർശിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ; കേരളത്തിലെ പ്രവാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നു'; പ്രധാനമന്ത്രി മോദി
Next Article
advertisement
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ; കേരളത്തിലെ പ്രവാസികളുടെ വിശ്വാസത്തെ വഞ്ചിക്കുന്നു'; പ്രധാനമന്ത്രി മോദി
'കോൺഗ്രസ് നടത്തുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്ന പ്രസ്താവനകൾ'; പ്രധാനമന്ത്രി മോദി
  • കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളുടെ സുരക്ഷയെ ബാധിക്കുന്നു

  • പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കുറിച്ച് കോൺഗ്രസ് പറയുന്നത് ഇന്ത്യയുടെ ഗൾഫ് ബന്ധങ്ങളെ അപകടത്തിലാക്കുന്നു

  • ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ നയതന്ത്ര ബന്ധം പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നു

View All
advertisement