TRENDING:

വർണ്ണക്കൂടാരം ഒരുക്കാൻ സജ്ജമായി ആറ്റിങ്ങൽ ഡയറ്റും കൊടുവഴന്നൂർ എൽ പി എസും

Last Updated:

പ്രൈമറി വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ലിറ്റിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വർണകൂടാരങ്ങൾ നിർമ്മിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആറ്റിങ്ങൽ ഡയറ്റ് യു പി എസിലും കൊടുവഴന്നൂർ ഗവൺമെൻ്റ് എൽ പി എസിലും വർണ്ണക്കൂടാരം ഉയരും. കൊടുവഴന്നൂർ ഗവ. എൽ പി എസിന് എസ് എസ് കെയുടെ 'സ്റ്റാഴ്സ് പദ്ധതി' പ്രകാരം പ്രീ - പ്രൈമറി ശാക്തീകരണത്തിനായി അനുവദിച്ച 'വർണ്ണക്കൂടാര'ത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിച്ചു. 10 ലക്ഷം രൂപയാണ് അടങ്കൽ തുക. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് ശ്രീജ ഉണ്ണികൃഷ്ണൻ, എച്ച് എം ലിനി ലേഖ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനത്തിനിടെ 
ഉദ്ഘാടനത്തിനിടെ 
advertisement

ആറ്റിങ്ങൽ ഡയറ്റ് യു പി എസിൽ പുതുതായി അനുവദിക്കപ്പെട്ട വർണ്ണ കൂടാരത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം ഒ എസ് അംബിക എംഎൽഎ നിർവഹിച്ചു. പ്രൈമറി വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ലിറ്റിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വർണകൂടാരങ്ങൾ നിർമ്മിക്കുന്നത്. 10 ലക്ഷം രൂപയാണ് അടങ്കൽ തുക. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്. കുമാരി പുതുവർഷത്തിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ശ്രീ തുളസീധരൻ നായർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗിരിജ എസ്, വാർഡ് കൗൺസിലർ ബിനു എസ്, ആറ്റിങ്ങൽ എ ഇ ഒ സജി തുടങ്ങിയവർ സംസാരിച്ചു. എസ് എം സി ചെയർമാൻ അഡ്വ: ശ്രീകുമാർ അധ്യക്ഷനായിരുന്നു. വിജയ് ബാബു സ്വാഗതവും ഹെഡ് മിസ്ട്രസ് ഇൻ ചാർജ് - സിന്ധു വി എസ് നന്ദിയും പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
വർണ്ണക്കൂടാരം ഒരുക്കാൻ സജ്ജമായി ആറ്റിങ്ങൽ ഡയറ്റും കൊടുവഴന്നൂർ എൽ പി എസും
Open in App
Home
Video
Impact Shorts
Web Stories