TRENDING:

രമേഷ് പിഷാരടിയെ ‘കോമാളി’ എന്ന് വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

Last Updated:

മതനിരപേക്ഷ വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിക്കുന്നതിലുള്ള പരിഭ്രാന്തിയാണ് കോൺ​ഗ്രസിനെന്ന് തോമസ് ഐസക്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ നടത്തിയ 'കോമാളി' പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. തന്റെ വാക്കുകൾ പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ അഭിനയ മികവിനെയോ വ്യക്തിത്വത്തെയോ മോശമായി ചിത്രീകരിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
News18
News18
advertisement

പാലസ്തീൻ വിഷയത്തിലടക്കം രമേഷ് പിഷാരടി സ്വീകരിച്ച അരാഷ്ട്രീയ നിലപാടുകളെയാണ് താൻ വിമർശിക്കാൻ ലക്ഷ്യമിട്ടതെന്ന് ഐസക് പറഞ്ഞു. പാലക്കാട്ട് എൽഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം (ഡീൽ) നടത്തുന്നു എന്ന യുഡിഎഫ് ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനിടയിലായിരുന്നു ഐസക്കിന്റെ വിവാദ പരാമർശം. തോൽവി ഭയന്നാണ് കോൺഗ്രസ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, മതനിരപേക്ഷ വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിക്കുന്നതിലുള്ള പരിഭ്രാന്തിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഐസക്കിന്റെ 'കോമാളി' പ്രയോഗത്തിന് രമേഷ് പിഷാരടി കൃത്യമായ മറുപടി നൽകിയിരുന്നു. അനാവശ്യ വിവാദങ്ങൾക്കില്ലെന്നും തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളതെന്നും പറഞ്ഞ പിഷാരടി, "സംസ്കാരം സമരം ചെയ്താൽ കിട്ടുന്നതല്ല" എന്ന് ഓർമ്മിപ്പിക്കുകയും തനിക്ക് അല്പം സംസ്കാരം കൂടിയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് ഐസക് ഖേദപ്രകടനവുമായി എത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തോമസ് ഐസക്ക് ഖേദപ്രകടനം നടത്തിയ സംഭവത്തിൽ രമേഷ് പിഷാരടിയും പ്രതികരിച്ചു. തോമസ് ഐസകിൻ്റെ പ്രസ്താവനയിൽ തനിക്ക് മനോവിഷമം ഉണ്ടായിട്ടില്ലെന്നും സീനിയർ നേതാവായ തോമസ് ഐസക് തന്നോട് ക്ഷാമാപണം നടത്തേണ്ടിയിരുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. പലസ്തീൻ വിഷയത്തിൽ താൻ സംസാരിച്ചതിൻ്റെ ചെറിയ റീലുകളാണ് പ്രചരിപ്പിക്കുന്നത്. തന്നെ അര സംഘി എന്നല്ലേ പറഞ്ഞതെന്നും ഒരു സംഘി എന്ന് പറഞ്ഞില്ലല്ലോയെന്നും ആയിരുന്നു പിഷാരടിയുടെ ചോദ്യം. മുകേഷിനും ഇന്നസെൻ്റിനും പ്രചാരണത്തിന് പോയിട്ടുണ്ട്. അതെല്ലാം തപ്പി എടുക്കട്ടെ. ചെളിവാരി എറിയുന്ന രാഷ്ട്രീയത്തിൽ നിന്നും താൻ മാറി നിൽക്കുകയാണെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് വ്യക്തമാക്കി.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രമേഷ് പിഷാരടിയെ ‘കോമാളി’ എന്ന് വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്
Open in App
Home
Video
Impact Shorts
Web Stories