TRENDING:

'തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ല; പാർട്ടിക്കു പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ തൃശൂരിലേക്ക് വരുന്നത്?' സുരേഷ് ഗോപിക്കെതിരെ തൃശൂർ അതിരൂപത

Last Updated:

മണിപ്പുരിലേക്കും യുപിയിലേക്കും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപി നടത്തിയ പ്രസ്താവനക്കെതിരെയാണ് മുഖപത്രത്തിൽ വിമർശനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപത. തെരഞ്ഞെടുപ്പിൽ മണിപ്പുർ മറക്കില്ലെന്നും പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നും തൃശൂർ അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യിൽ പറയുന്നു. തൃശൂരിൽ പാർട്ടിക്ക് ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിയുടെ പേര് പരാമർശിക്കാതെയുള്ള പരിഹാസം.
News18
News18
advertisement

നവംബർ ലക്കത്തിലെ ‘മറക്കില്ല മണിപ്പുർ’ എന്ന തലക്കെട്ടോട് കൂടിയ ലേഖനത്തിലാണ് രൂക്ഷമർശനം. മണിപ്പുരിലേക്കും യുപിയിലേക്കും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപി നടത്തിയ പ്രസ്താവനക്കെതിരെയാണ് മുഖപത്രത്തിൽ വിമർശനം. മണിപ്പുർ കത്തിയെരിഞ്ഞപ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നു. ഇതു പ്രധാനമന്ത്രിയോടോ ബിജെപി കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോ. മറ്റു സംസ്ഥാനങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ അവിടേക്ക് ഓടിയെത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് മണിപ്പുരിൽ തിരഞ്ഞു നോക്കാതിരുന്നതെന്നും ലേഖനത്തിൽ ചോദിക്കുന്നു.

Also Read- Kerala Weather Update: ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ മഞ്ഞ അലർട്ട്; ശക്തമായ മഴ തുടരും

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മണിപ്പുരിൽ വംശഹത്യ നിയന്ത്രിക്കാൻ ബിജെപി സർക്കാർ ഫലപ്രദമായി പ്രവർത്തിച്ചില്ല എന്നത് ഭാരതത്തിന്റെ മതേതരത്വത്തിനേറ്റ കനത്ത ആഘാതമാണ്. മണിപ്പുരിനെ ജനാധിപത്യബോധമുള്ളവർക്ക് അത്രവേഗം മറക്കാനാകില്ല. മണിപ്പുരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. തെരഞ്ഞെടുപ്പിനു മുൻപ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കാറുണ്ടെന്നും ലേഖനത്തിലൂടെ അതിരൂപത പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ല; പാർട്ടിക്കു പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ തൃശൂരിലേക്ക് വരുന്നത്?' സുരേഷ് ഗോപിക്കെതിരെ തൃശൂർ അതിരൂപത
Open in App
Home
Video
Impact Shorts
Web Stories