ശിവശങ്കറിനെ ബലിയാടാക്കി മുഖ്യമന്ത്രിക്ക് രക്ഷപ്പെടാൻ ആവില്ല. മുമ്പും മറ്റ് വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് നടന്നതായി സംശയിക്കുന്നു. വലിയ രീതിയിലുള്ള സാമ്പപത്തിക ഇടപാടുകൾ ഭരണതലത്തിലുള്ള ഉന്നതരുടെ സ്വാധീനത്തിലൂടെ നടന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി രാജിവെയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നും ടി എൻ പ്രതാപൻ പറഞ്ഞു.
TRENDING:Kerala Gold Smuggling|സ്വർണക്കടത്ത് കേസിലെ ലാവ് ലിൻ ബന്ധം അന്വേഷിക്കണം; എംടി രമേശ് [NEWS]Swapna Suresh| സ്വപ്ന സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നിട്ടില്ല: ഗുരുരത്നം ജ്ഞാനതപസ്വി [NEWS]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]
advertisement
സ്വർണക്കടത്തിന് കൂട്ടു നിൽക്കുന്ന മുഖ്യമന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് തൃശൂർ കളക്ട്രേറ്റിന് മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെപിസിസി ജനറൽ സെക്രട്ടറി ഒ.അബ്ദു റഹ്മാൻ കുട്ടി അധ്യക്ഷനായിരുന്നു. മുൻ എം എൽ എ മാരായ പി.എ. മാധവൻ, എം.പി. വിൻസെന്റ് തുടങ്ങിയവരും സംസാരിച്ചു.ബൈറ്റ്