Swapna Suresh| സ്വപ്ന സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നിട്ടില്ല: ഗുരുരത്നം ജ്ഞാനതപസ്വി

Last Updated:

''കുറ്റവാളികൾക്ക് അഭയം കൊടുക്കുന്ന ഇടമല്ല ആശ്രമം. ആശ്രമത്തിനെതിരെ ചിലർ വ്യാജ പ്രചരണം നടത്തുകയാണ്. ആശ്രമത്തിൻ്റെ പവിത്രത തകർക്കാനുള്ള നീക്കങ്ങളും സജീവം.''

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നിട്ടില്ലെന്ന് ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി. സ്വപ്ന ശാന്തിഗിരി ആശ്രമത്തിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ശാന്തിഗിരി ആശ്രമത്തിൽ ചൊവ്വാഴ്ച പരിശോധന നടത്തിയത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ശാന്തിഗിരി ആശ്രമം രംഗത്തെത്തിയത്.
സ്വപ്നാ സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നുവെന്ന വ്യാജ പ്രചരണം നടക്കുന്നുവെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വി വ്യക്തമാക്കി. പരിശോധന നടത്തിയകസ്റ്റംസ് ഉദ്യോഗസ്ഥരെ യാഥാർത്ഥ്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസിൻ്റെ ഭാഗത്ത് നിന്ന് റെയ്ഡ് അല്ല നടന്നത്. മറിച്ച് വിവരങ്ങൾ ചോദിച്ച് അറിയുകയാണ് ചെയ്തത്.
കുറ്റവാളികൾക്ക് അഭയം കൊടുക്കുന്ന ഇടമല്ല ആശ്രമം. ആശ്രമത്തിനെതിരെ ചിലർ വ്യാജ പ്രചരണം നടത്തുകയാണ്. ആശ്രമത്തിൻ്റെ പവിത്രത തകർക്കാനുള്ള നീക്കങ്ങളും സജീവം.വ്യാജ പ്രചരണത്തിനെതിരെ അന്വേഷണം വേണമെന്ന് ഡിജിപി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
advertisement
താൻ യു എ ഇ കോൺസുലേറ്റിലെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നു. യു എ ഇ കോൺസുലേറ്റ് ഔദ്യോഗികമായി ക്ഷണിച്ചതിനാലാണ് പോയത്. കോൺസുലേറ്റിൻ്റെ പരിപാടികളുടെ ഭാഗമായി സ്വപ്നാ സുരേഷിനെ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ സ്വപ്നയും സരിത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ജ്ഞാന തപസ്വി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh| സ്വപ്ന സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നിട്ടില്ല: ഗുരുരത്നം ജ്ഞാനതപസ്വി
Next Article
advertisement
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
  • ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഒരു അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചു, പൊലീസ് കസ്റ്റഡിയിലെടുത്തു.

  • സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് ഷൂ എറിയാൻ ശ്രമം നടന്നത്.

  • ഖജുരാഹോയിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശമാണ് ആക്രമണശ്രമത്തിന് കാരണമായത്.

View All
advertisement