Kerala Gold Smuggling|സ്വർണക്കടത്ത് കേസിലെ ലാവ് ലിൻ ബന്ധം അന്വേഷിക്കണം; എംടി രമേശ്
- Published by:Naseeba TC
- news18-malayalam
Last Updated:
ലാവ്‌ലിൻ കേസിലെ പ്രതി ദിലീപ് രാഹുലും സ്വപ്നയും തമ്മിലുള്ള ബന്ധം എന്താണ്, പ്രതി ദിലീപ് രാഹുൽ കേരളത്തിൽ എത്തിയത് എങ്ങിനെ?
തൃശ്ശൂർ: സ്വർണക്കടത്ത് കേസിലെ ലാവ് ലിൻ ബന്ധം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേഷ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ലാവ്‌ലിന്‍ കേസിലെ പ്രതികളുമായുള്ള ബന്ധം അന്വേഷിക്കണം. വർഷങ്ങളായുള്ള തട്ടിപ്പിന്റെ ഒടുവിലത്തെ സംഭവം മാത്രമാണ് ഇപ്പോൾ പുറത്ത് വന്നതെന്നും എംടി രമേശ് തൃശൂരിൽ പറഞ്ഞു.
ലാവ്‌ലിൻ കേസിലെ പ്രതി ദിലീപ് രാഹുലും സ്വപ്നയും തമ്മിലുള്ള ബന്ധം എന്താണ്, പ്രതി ദിലീപ് രാഹുൽ കേരളത്തിൽ എത്തിയത് എങ്ങിനെ? മുഖ്യമന്ത്രിയുടെയും ആശ്രിതരുടെയും വിദേശ രാജ്യങ്ങളിലെ ഇടനിലക്കാരിയാണോ സ്വപ്ന? എം ടി രമേശ് വാർത്ത സമ്മേളനത്തിൽ ചോദിച്ചു.
TRENDING:Sufiyum Sujatayum | 'അള്ളാഹു അക്ബർ 'എം ജയചന്ദ്രന്റെ മാന്ത്രിക സ്പർശവുമായി വീഡിയോ ഗാനം [NEWS]Usain Bolt | ഒളിമ്പ്യ ലൈറ്റ്നിങ് ബോൾട്ട്; മകളുടെ ചിത്രം ആദ്യമായി പങ്കുവെച്ച് ഉസൈൻ ബോൾട്ട് [PHOTO]'ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ': സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ [NEWS]
ഇക്കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കണം. സ്വർണക്കടത്ത് സംഘങ്ങളുമായി സിപിഎം നേതാക്കൾക്ക് ബന്ധമുണ്ട്. കള്ളക്കടത്തിലൂടെ പണം ഉണ്ടാക്കാനാണ് സി പി എം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു റാക്കറ്റ് പ്രവർത്തിക്കുന്നു.
advertisement
യു എ ഇ ഭരണാധികാരിയുടെ സന്ദർശനത്തിൽ ദിലീപ് രാഹുൽ അതിഥിയാണ്. ദിലീപിനെ ക്ഷണിച്ചത് സ്വപനയാണ്. ദിലീപ് സ്വർണക്കടത്തിലെ മറ്റൊരു കാരിയർ ആണോ എന്ന് സംശയിക്കുന്നു.
ലാവ്‌ലിൻ കേസ് അന്നത്തെ കോൺഗ്രസ് സർക്കാരിനെ സ്വാധീനിച്ച് അട്ടിമറിച്ചപോലെ ഇപ്പോൾ നടക്കില്ലെന്നും എം ടി രമേശ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 08, 2020 1:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Gold Smuggling|സ്വർണക്കടത്ത് കേസിലെ ലാവ് ലിൻ ബന്ധം അന്വേഷിക്കണം; എംടി രമേശ്