TRENDING:

ലക്ഷദ്വീപിലേക്ക് യാത്രാനിയന്ത്രണം; സഞ്ചാരത്തിന് അനുമതി അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ് വഴി മാത്രം

Last Updated:

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേഷന്റെ നടപടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ലക്ഷദ്വീപിലേക്ക് കടുത്ത യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ഞായര്‍ മുതല്‍ യാത്രാനുമതി ലഭിക്കുക അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ് വഴി മാത്രമായിരിക്കുമെന്ന് ഉത്തരവിറക്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേഷന്റെ നടപടി. സന്ദര്‍ശക പാസ് ഉള്ളവര്‍ക്ക് ദ്വീപില്‍ ഒരാഴ്ച കൂടി തുടരാം. എന്നാല്‍ പാസ് നീട്ടി നല്‍കണമെങ്കില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ് അനുമതി വേണമെന്നും ഉത്തരവില്‍ പറയുന്നു.
ലക്ഷദ്വീപ്
ലക്ഷദ്വീപ്
advertisement

അതേസമയം പ്രതിഷേധങ്ങള്‍ വര്‍ധിക്കും എന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊച്ചിയിലെ ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ലക്ഷദ്വീപിന്റെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷ ലെവല്‍ രണ്ടായി ഉയര്‍ത്തി. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ ഉന്നത ഉദ്യോഗസസ്ഥരെ വിവരമറിയിക്കണം എന്നും ഉത്തരവില്‍ പറയുന്നു.

Also Read 'പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതു വരെ കെയർ ടേക്കറായി തുടരും': മുല്ലപ്പള്ളി

അതേസമയം ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി യു.ഡി.എഫ് എം.പി മാരുടെ അഞ്ചംഗ പ്രതിനിധി സംഘം. അനുമതി തേടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, ഷിപ്പിംഗ് മന്ത്രി മന്‍സുഖ് എല്‍. മണ്ഡാവിയ എന്നിവര്‍ക്ക് കത്ത് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. മേയ് 31 ന് ലക്ഷദ്വീപിലേയ്ക്ക് പോകുന്നതിനുളള കപ്പല്‍ ടിക്കറ്റിനും യാത്രാനുമതിയ്ക്കുമാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും കത്ത് നല്‍കിയത്.

advertisement

എംപിമാരുടെ പ്രതിനിധിസംഘത്തിന് ലക്ഷദീപ് സന്ദര്‍ശിച്ച് നിലവിലുളള സാഹചര്യം നേരിട്ട് വിലയിരുത്തുന്നതിനുളള അനുമതി നല്‍കാനുളള നിര്‍ദ്ദേശം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കണമെന്നവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയ്ക്ക് കത്തു നല്‍കിയത്. പ്രതിനിധി സംഘത്തില്‍ എം.പി മാരായ ബെന്നി ബെഹ്ന്‌നാന്‍, എം.കെ രാഘവന്‍, ഹൈബി ഈഡന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിനുളള പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ ന്യായയുക്തമായ ആവശ്യം ഭരണാധികാരികള്‍ അംഗീകരിക്കണമെന്ന് യുഡിഎഫ് സംഘത്തിന്റെ ഏകോപന ചുമതലയുളള എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്ഷദ്വീപിലേക്ക് യാത്രാനിയന്ത്രണം; സഞ്ചാരത്തിന് അനുമതി അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ് വഴി മാത്രം
Open in App
Home
Video
Impact Shorts
Web Stories