'പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതു വരെ കെയർ ടേക്കറായി തുടരും': മുല്ലപ്പള്ളി

Last Updated:

പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായിരിക്കുന്നു എന്ന രൂപത്തില്‍ വാര്‍ത്ത കൊടുക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

mullapally ramachandran
mullapally ramachandran
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കത്തു മുഖേന അറിയിച്ചിട്ടുണ്ട്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെ കെയര്‍ടേക്കര്‍ അധ്യക്ഷനായി തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോര്‍ട്ട് അല്ലാതെ മറ്റൊരു കത്തും സോണിയ ഗാന്ധിക്ക് അയച്ചിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായിരിക്കുന്നു എന്ന രൂപത്തില്‍ വാര്‍ത്ത കൊടുക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഫലപ്രഖ്യാപനത്തിനു പിന്നാലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളെ കുറിച്ചും വളരെ കൃത്യമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അധ്യക്ഷനായി തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു ബദല്‍ സംവിധാനം വളരെപ്പെട്ടെന്ന് ഉണ്ടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സംവിധാനം നിലവില്‍ വരുന്നതുവരെ കെയർ ടേക്കർ അധ്യക്ഷനായി തുടരാമെന്നും പറഞ്ഞിരുന്നു.
advertisement
നിര്‍ലോഭമായ സഹകരണമാണ് സോണിയാ ഗാന്ധിയില്‍നിന്നും രാഹുല്‍ ഗാന്ധിയില്‍നിന്നും ലഭിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെന്ന ദുഃഖവും വേദനയും മനസ്സിലുണ്ട്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിന്റെ പരിപൂര്‍ണമായ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. ആ ഉത്തരവാദിത്തം ആരുടെയെങ്കിലും തലയില്‍വെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയാ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയെന്ന കാര്യം വസ്തുതാവിരുദ്ധമാണ്.  അത്തരം ഒരു കത്ത് എഴുതേണ്ട കാര്യമില്ല. അശോക് ചവാന്‍ കമ്മിഷനെ ബഹിഷ്‌കരിച്ചു എന്ന വാര്‍ത്തയും തെറ്റാണ്. അശോക് ചവാനെയും ആ കമ്മിറ്റിയിലെ അംഗങ്ങളെയും വര്‍ഷങ്ങളായി അറിയാം. കമ്മിറ്റിയിലെ ഒരാള്‍ ഒഴികെ എല്ലാവരും തന്റെ ആത്മസുഹൃത്തുക്കളാണ്. കമ്മിഷന്‍ മുന്‍പാകെ വന്ന് ഒരു പുതിയ കാര്യം പറയാനില്ലെന്ന് ചവാനെ അറിയിച്ചിരുന്നു. പറയേണ്ട കാര്യങ്ങള്‍ എല്ലാം സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. സോണിയാ ഗാന്ധിക്ക് അയച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കമ്മിഷന് മുന്‍പാകെ അയക്കാം. അത് തന്റെ പ്രസ്താവനയായി രേഖപ്പെടുത്താമെന്ന് ആവശ്യപ്പെട്ടിരുന്നു.
advertisement
ഒരുപാട് ഇലപൊഴിയും കാലം കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഈ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായിരിക്കുന്നു എന്ന രൂപത്തില്‍ വാര്‍ത്ത കൊടുക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. മാധ്യമങ്ങള്‍ പറയുന്ന പോലെ കോണ്‍ഗ്രസില്‍ അത്തരത്തില്‍ ഒരു ആശയസംഘര്‍ഷവുമില്ല. തങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. അവരുടെ മനോവീര്യം തകര്‍ക്കാന്‍ നിഗൂഢമായ ലക്ഷ്യങ്ങളും സങ്കുചിതമായ താല്‍പര്യങ്ങളുമായി പ്രസ്ഥാനത്തോട് അപരാധം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
advertisement
കെ.പി.സി.സി. അധ്യക്ഷന്‍ എന്ന നിലയിലാണ് തനിക്ക് യു.ഡി.എഫ്. ഏകോപന സമിതിയില്‍ പങ്കെടുക്കാനാവുക. എന്നാല്‍ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി സ്വീകരിക്കണമെന്ന് സോണിയാ ഗാന്ധിയോട് അഭ്യര്‍ഥിച്ച സാഹചര്യത്തില്‍, പിന്നെയും യോഗത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ അത് രാഷ്ട്രീയവും ധാര്‍മികവുമായി തെറ്റായ നടപടിയാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതു വരെ കെയർ ടേക്കറായി തുടരും': മുല്ലപ്പള്ളി
Next Article
advertisement
കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം
കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം
  • ഡൽഹിയിൽ 1.2 കോടി രൂപ മുടക്കി നടത്തിയ കൃത്രിമ മഴ പരീക്ഷണം പരാജയപ്പെട്ടു.

  • വായു ഗുണനിലവാരം മോശമായ ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് പരീക്ഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.

  • പരീക്ഷണത്തെ വിമർശിച്ച് ആം ആദ്മി പാർട്ടി

View All
advertisement