TRENDING:

'ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്'; സൈക്കിള്‍ റാലിക്കിടെ ഷാഫി പറമ്പില്‍; വൈറലായി വിഡിയോ

Last Updated:

സൈക്കിള്‍ റാലിയുടെ ഫേസ്ബുക്ക് ലൈവ് നടക്കുന്നതിനിടയിലാണ് ഷാഫി പറമ്പില്‍  ഇക്കാര്യം ചോദിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഇന്ധനവില വര്‍ദനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സൈക്കിള്‍ റാലി വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ റാലിക്കിടെ അബദ്ധം പിണഞ്ഞ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. സൈക്കിള്‍ റാലിക്കിടെ 'ഞാനപ്പോഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന്' എന്ന് പ്രവര്‍ത്തകരോട് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
Image Facebook
Image Facebook
advertisement

സൈക്കിള്‍ റാലിയുടെ ഫേസ്ബുക്ക് ലൈവ് നടക്കുന്നതിനിടയിലാണ് ഷാഫി പറമ്പില്‍  ഇക്കാര്യം ചോദിക്കുന്നത്. എന്നാല്‍ ലൈവ് പോകുവാണെന്ന അറിഞ്ഞ ഷാഫി ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യാന്‍ പറയുന്നതും വിഡിയോയില്‍ കാണാവുന്നതാണ്.

Also Read-വയനാട് ടൂറിസം സാധ്യതകള്‍ക്ക് ജീവന്‍ വയ്ക്കുന്നു; സമ്പൂര്‍ണ വാക്‌സിനേഷന്‍ ഗ്രാമമായി വൈത്തിരി മാറുന്നു

ഏതായാലും വിഡിയോ സമൂഹമാധ്യമത്തില്‍ പ്രചരച്ചതോടെ ഷാഫിക്കെതിരെ ധരാളം ട്രോളുകളാണ് ഉയരുന്നത്. വോട്ടിന് വേണ്ടിയുള്ള നാടകമാണെന്നും ആത്മാര്‍ത്ഥയില്ലാത്ത പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്തിനാണ് ഈ പ്രഹസനമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്ത് ഇന്ധനവില 100 കടന്നതോടെ 100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കായംകുളം മുതല്‍ രാജ്ഭവന്‍ വരെയായിരുന്നു സൈക്കിള്‍ റാലി. ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവര്‍ എത്തി റാലിക്ക് പിന്തുണ നല്‍കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്'; സൈക്കിള്‍ റാലിക്കിടെ ഷാഫി പറമ്പില്‍; വൈറലായി വിഡിയോ
Open in App
Home
Video
Impact Shorts
Web Stories