വയനാട് ടൂറിസം സാധ്യതകള്‍ക്ക് ജീവന്‍ വയ്ക്കുന്നു; സമ്പൂര്‍ണ വാക്‌സിനേഷന്‍ ഗ്രാമമായി വൈത്തിരി മാറുന്നു

Last Updated:

ഇതുവരെ നാലായിരത്തിലധികം പേര്‍ക്ക് വൈത്തിരിയില്‍ വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര മേഖലകളെ സുരക്ഷിത കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ട് പോകുന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പദ്ധതി ആരംഭിച്ച വയനാട് വൈത്തിരിയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാകാറായി.
ഇതോടെ വൈത്തിരി സമ്പൂര്‍ണ വാക്‌സിനേഷന്‍ ഗ്രാമമായി മാറും. വൈത്തിരിയുടെ ടൂറിസം സാധ്യതകള്‍ക്ക് വീണ്ടും ജീവന്‍വെയ്ക്കും. ഇതുവരെ നാലായിരത്തിലധികം പേര്‍ക്ക് വൈത്തിരിയില്‍ വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞു.
advertisement
ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്റ്റെ, സര്‍വീസ്ഡ് വില്ല ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, പോര്‍ട്ടര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്.
വയനാട് മേപ്പാടിയിലും ഇതുപോലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനം നടത്തും. തുടര്‍ന്ന് മൂന്നാര്‍, തേക്കടി, ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, വര്‍ക്കല തുടങ്ങിയ ടൂറിസം ഡെസ്റ്റിനേഷനുകളെയും സുരക്ഷിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി അറിയിച്ചു.
advertisement
ആരോഗ്യരക്ഷാ സാമഗ്രികള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ വ്യവസായ, ആരോഗ്യ വകുപ്പുകള്‍ കൈകോര്‍ക്കുന്നു
സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും ആരോഗ്യരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കുന്നതിനായി വ്യവസായ, ആരോഗ്യ വകുപ്പുകള്‍ കൈകോര്‍ക്കുന്നു. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കെ.എം.എസ്.സി.എല്‍., കെ.എസ്.ഡി.പി.എല്‍. മാനേജിംഗ് ഡയറക്ടര്‍മാരും ചേര്‍ന്ന കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.
സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കെ.എം.എസ്.സി.എല്‍. വാങ്ങുന്നത്.
advertisement
കുറഞ്ഞ നിരക്കില്‍ ആരോഗ്യ മേഖലക്കാവശ്യമായ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയും ആഭ്യന്തര വ്യവസായങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ പൊതുമേഖലാ, ചെറുകിട വ്യവസായ യൂണിറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ കെ.എം.എസ്.സി.എല്ലിന് നിലവില്‍ തന്നെ മുന്‍ഗണനാ നയമുണ്ട്. ഇത് കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സംയുക്ത സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ഫാര്‍മ പാര്‍ക്കില്‍ ഒട്ടേറെ വ്യവസായികള്‍ നിക്ഷേപത്തിന് താല്‍പര്യമറിയിച്ചിട്ടുണ്ടെന്നും അവര്‍ക്കാവശ്യമായ പ്രോത്സാഹന പദ്ധതികളും തയ്യാറാക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.
advertisement
പുതുതായി ആരംഭിക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്കില്‍ മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളും നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഇത്തരം സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കും മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് ടൂറിസം സാധ്യതകള്‍ക്ക് ജീവന്‍ വയ്ക്കുന്നു; സമ്പൂര്‍ണ വാക്‌സിനേഷന്‍ ഗ്രാമമായി വൈത്തിരി മാറുന്നു
Next Article
advertisement
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ നാട്ടുകാർ പിടികൂടി
  • പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി, 40 വയസ്സുള്ള ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

  • മഴ നനയാതിരിക്കാൻ ബസ് സ്റ്റോപ്പിൽ കയറിനിന്ന രണ്ടാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം.

  • പ്രതിയെ നാട്ടുകാർ ചേർന്ന് പോലീസിന് കൈമാറി, പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി.

View All
advertisement