കതിരൂർ മനോജ് വധ കേസിൽ യുഎപിഎ ചുമത്തിയതിനെതിരായ ഹർജികൾ സിംഗിൾബെഞ്ച് തള്ളിയതിനെതിരെയാണ് പി. ജയരാജൻ അടക്കമുള്ള പ്രതികൾ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. യുഎപിഎ ചുമത്താൻ സംസ്ഥാന സർക്കാറിന്റെ അനുമതി വേണമെന്നും അതില്ലാതെ കേന്ദ്ര സർക്കാറാണ് അനുമതി നൽകിയിരിക്കുന്നതെന്നുമുള്ള വാദം അംഗീകരിക്കാതെയാണ് സിംഗിൾബെഞ്ച് ഹർജി തള്ളിയതെന്ന് ചൂണ്ടികാട്ടിയായിരുന്നു അപ്പീൽ.
Also Read- പന്തീരങ്കാവ് യുഎപിഎ കേസ്; ത്വാഹ ഫസൽ ഫെബ്രുവരി 23 വരെ റിമാൻഡിൽ
advertisement
ഇക്കാര്യം വിചാരണ വേളയിൽ പരിശോധിച്ചാല്‍ മതിയെന്ന സിംഗിൾബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇത് വസ്തുതകൾ മനസിലാക്കാതെയാണ്. അന്വേഷണ ഏജന്‍സിയായ സിബിഐ കേന്ദ്രസര്‍ക്കാറിന് കീഴിലായതിനാല്‍ കേന്ദ്രത്തിന്റെ അനുമതി മതിയെന്നാണ് മാര്‍ച്ച് 15ന് സിംഗിള്‍ബെഞ്ച് വിധിച്ചത്.
Also Read- അമ്പലം വിഴുങ്ങികളെ സൂക്ഷിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കൊലപാതകം നടന്നത് സംസ്ഥാന സര്‍ക്കാറിന്റെ ഭൂമിശാസ്ത്രപരമായ അധികാര പരിധിയിലായതിനാല്‍ അനുമതി നല്‍കേണ്ടത് സംസ്ഥാനസര്‍ക്കാറാണ്. യുഎപിഎ കുറ്റം ചുമത്തിയതിനാൽ അഞ്ചുവര്‍ഷമായി ജയിലില്‍ കഴിയുന്ന കേസിലെ 15 പ്രതികള്‍ക്ക് ജാമ്യം പോലും ലഭിക്കുന്നില്ല. കേസിന്റെ വിചാരണ വൈകുകയാണെന്നും സിംഗിൾബെഞ്ച് ഉത്തരവും യുഎപിഎ ചുമത്തിയ നടപടിയും റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ സിംഗിൾ ബഞ്ച് നിരീക്ഷണം ശരിവച്ച് അപ്പീൽ സിവിഷൻ ബഞ്ച് തള്ളുകയായിരുന്നു