കോഴിക്കോട്: ക്ഷേത്രങ്ങളുടെ മറപിടിച്ച് ചില അമ്പലംവിഴുങ്ങികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ലക്ഷോപലക്ഷം വരുന്ന വിശ്വാസികള്‍ ഇക്കൂട്ടരെ മനസ്സിലാക്കണമെന്നും കടകംപള്ളി പറഞ്ഞു. ദേവസ്വം ബോര്‍ഡുകള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. അതിന് തുരങ്കം വെയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.
മലബാര്‍ ദേവസ്വം ബോര്‍ഡിനാണ് സര്‍ക്കാര്‍ കൂടുതല്‍ ധനസഹായങ്ങള്‍ നല്‍കിയിട്ടുള്ളത്. കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങള്‍ക്ക് പത്ത് കോടി രൂപയുടെ ഫണ്ട് നല്‍കിയിരുന്നു. ക്ഷേത്രജീവനക്കാര്‍ രണ്ട് മാസമായി തുടരുന്ന സമരം ന്യായമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടതാണ്. അതു പരിഹരിക്കാന്‍ സര്‍ക്കാറും ദേവസ്വം ബോര്‍ഡും ഇടപെടും. മലബാര്‍ ദേവസ്വം ഏകീകരണ ബില്‍ പാസാക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
മലബാര്‍ ദേവസ്വം ബോര്‍ഡ് നിരവധി പ്രശ്നങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റ എം ആര് മുരളി പറഞ്ഞു. തനിക്ക് മുന്പരിചയമില്ലാത്തൊരു മേഖലയാണ് ദേവസ്വം. എങ്കിലും ജീവനക്കാരുടെയും ക്ഷേത്രങ്ങളിലെ പ്രതിസന്ധിയും പരിഹരിക്കാന്‍ വേണ്ട നടപടിയുണ്ടാകും.
വരുമാനമില്ലാത്ത നിരവധി ക്ഷേത്രങ്ങളുണ്ട് ദേവസ്വം ബോര്‍ഡിന് കീഴില്‍. ഈ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ അവസ്ഥയും മോശമാണ്. ഇതു പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ നടപ്പാക്കും. ജീവനക്കാരുടെ സമരം ശ്രദ്ധയില്‍പ്പെട്ടിരുന്നു. സമരക്കാരുമായി ചര്‍ച്ച നടത്തിയശേഷം പ്രശ്നങ്ങള്‍ പരിഹരിക്കും. മലബാര്‍ ദേവസ്വം ബില്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ബില്‍ നിയമസഭയില്‍ ഉടന്‍ പാസാക്കുമെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും എം ആര് മുരളി പറഞ്ഞു.
ഏകീകൃത മലബാര്‍ ദേവസ്വം ബില്‍ പാസാക്കാതെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ തീരില്ലെന്ന് ക്ഷേത്ര ജീവനക്കാരുടെ സമരസമിതി നേതാവ് ശ്രീനിവാസന് കണ്ണൂര്‍ പറഞ്ഞു. എം ആര് മുരളിയില്‍ പ്രതീക്ഷയുണ്ട്. ദേവസ്വം ബോര്‍ഡ് കേന്ദ്രീകരിച്ച് വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ബില്‍ പാസാക്കാന്‍ തടസ്സം നില്‍ക്കുന്നത് ഈ ലോബിയാണെന്ന് ശ്രീനിവാസന് ആരോപിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റില്‍ നിന്ന് ഉറപ്പ് ലഭിച്ചാലേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും ശ്രീനിവാസന് പറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.