കതിരൂർ ബോംബ് സ്ഫോടനം; വലിയ ആക്രമണത്തിന് സിപിഎം കോപ്പുകൂട്ടുന്നുവെന്ന് കെ സുരേന്ദ്രൻ

Last Updated:

മാരക പ്രഹര ശേഷിയുള്ള ബോംബാണ് നിർമാണത്തിനിടെ പൊട്ടിയത്. സംഭവ സ്ഥലത്തിന് സമീപം നടന്ന ആത്മഹത്യയിലും ദുരൂഹതയുണ്ട്.

തിരുവനന്തപുരം: കണ്ണൂർ കതിരൂരിൽ നിർമാണം നടക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി രംഗത്തെത്തിയത്.
കേരളത്തിൽ വലിയ ആക്രമണത്തിനാണ് സിപിഎം കോപ്പ് കൂട്ടുന്നതെന്നും ഇതിന്റെ ഭാഗമായിട്ടാണ് ബോംബ് നിർമാണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ഉന്നത സി പി എം നേതാക്കൾക്കും ബോംബ് നിർമാണത്തിൽ പങ്കുണ്ട്.
You may also like:കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം തകര്‍ത്ത കേസില്‍ പിടിയിലായത് DYFI പ്രവര്‍ത്തകര്‍; പൊലീസിനെതിരെ യൂത്ത് ലീഗ് [NEWS]ജേഴ്സിൽ മദ്യ കമ്പനിയുടെ പേര്; വിവാദത്തിനൊടുവിൽ ജേഴ്സി ധരിക്കില്ലെന്ന് വ്യക്തമാക്കി ബാബർ അസം [NEWS] Chinese Apps Banned| നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് പകരം എന്തൊക്കെയുണ്ട്? [PHOTO]
മാരക പ്രഹര ശേഷിയുള്ള ബോംബാണ് നിർമാണത്തിനിടെ പൊട്ടിയത്. സംഭവ സ്ഥലത്തിന് സമീപം നടന്ന ആത്മഹത്യയിലും ദുരൂഹതയുണ്ട്. ഇത് ആത്മഹത്യയല്ലെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ ബോംബ് നിർമാണത്തിലും ആത്മഹത്യയിലും സമഗ്ര അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
advertisement
അതേസമയം ബംഗലൂരുവിൽ പിടിയിലായ മയക്കുമരുന്ന് സംഘത്തിലെ കണ്ണി അനൂപ് മുഹമ്മദുമായി ബിനിഷ് കോടിയേരിക്ക് കൂട്ടുകച്ചവടമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇരുവരും തമ്മിലുള്ള കള്ളക്കച്ചവടബന്ധം വ്യക്തമായിട്ടും അന്വേഷിക്കാൻ തയ്യാറാകാത്തത് കേരള സർക്കാരിന് പലതും മറച്ച് വയ്ക്കാനുള്ളത് കൊണ്ടാണ്.
വിഷയത്തിൽ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് കേരള പൊലീസും നാർക്കോട്ടിക്സ് വിഭാഗവും അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കതിരൂർ ബോംബ് സ്ഫോടനം; വലിയ ആക്രമണത്തിന് സിപിഎം കോപ്പുകൂട്ടുന്നുവെന്ന് കെ സുരേന്ദ്രൻ
Next Article
advertisement
രോഗിയുമായി ലൈംഗിക ബന്ധം; കാനഡയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് വിലക്ക്
രോഗിയുമായി ലൈംഗിക ബന്ധം; കാനഡയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്ക് വിലക്ക്
  • ഡോ. സുമൻ ഖുൽബെയുടെ മെഡിക്കൽ ലൈസൻസ് കാനഡയിൽ റദ്ദാക്കി, പ്രൊഫഷണൽ അതിരുകൾ ലംഘിച്ചതിന്.

  • രോഗികളുമായി പ്രൊഫഷണലല്ലാത്ത ബന്ധം സൂക്ഷിച്ചതിനാണ് ഡോ. ഖുൽബെയുടെ ലൈസൻസ് റദ്ദാക്കിയത്.

  • ഡോ. ഖുൽബെ ഒരു രോഗിയുമായി ലൈംഗിക ബന്ധവും, മറ്റുള്ളവരുമായി ബിസിനസ്സ് ഇടപാടുകളും നടത്തിയതായി കണ്ടെത്തി.

View All
advertisement